General

പച്ചക്കറിത്തോട്ടമൊരുക്കി പുന്നത്തുറ സെന്റ് ജോസഫ്സ് ഹൈസ്കൂൾ

അയർക്കുന്നം: പുന്നത്തുറ സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ വിദ്യാർത്ഥികൾക്ക് ഇനി പഠനത്തോടൊപ്പം കൃഷിയുടെയും പാഠങ്ങൾ. ഓണക്കാലത്ത് വിഷരഹിത പച്ചക്കറി എന്ന ആശയം മുൻനിർത്തിയാണ് സ്കൂൾ മുറ്റത്ത് പച്ചക്കറിത്തോട്ടം ഒരുക്കിയത്.

മുളക്, തക്കാളി, വഴുതന, വെണ്ട, ഇഞ്ചി, ചേമ്പ്, കപ്പ, പയർ തുടങ്ങി വിവിധയിനം പച്ചക്കറികളാണ് ഇവിടെ കൃഷി ചെയ്യുന്നത്. പാഠപുസ്തകങ്ങളിലെ അറിവുകൾക്കൊപ്പം പ്രായോഗിക കൃഷിപരിചയവും വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

പച്ചക്കറിത്തോട്ടത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ഗീതാ രാധാകൃഷ്ണൻ പച്ചമുളക് തൈ നട്ടുകൊണ്ട് നിർവഹിച്ചു. സ്കൂൾ മാനേജർ ഫാദർ എബ്രഹാം കരിപ്പിങ്ങാപ്പുറം അധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അധ്യക്ഷ ആലീസ് രാജു, പ്രധാനാധ്യാപിക ജിൻസി സേവ്യർ, കൈക്കാരൻ ബെന്നി കുന്നത്തൂർ, സ്റ്റാഫ് സെക്രട്ടറി അശ്വിൻ ജെ പടിഞ്ഞാറേക്കര, അധ്യാപകരായ സിറിൽ ജോർജ്, അലൻ ആന്റണി, അക്ഷയ് മാത്യു , സാനിമോൾ മാത്യു, മെർലിൻ ജോസഫ്, ബിനിജ ജോസഫ്, മരിയ ജോസഫ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *