Accident

മം​ഗ​ളാ​ദേ​വി ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​നി​ടെ ഇ​ടി​മി​ന്ന​ലേ​റ്റ് പോ​ലീ​സു​കാ​ര​നു​ൾ​പ്പ​ടെ ആ​റു​പേ​ർ​ക്ക് പരുക്ക്

കു​മ​ളി മം​ഗ​ളാ​ദേ​വി ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​നി​ടെ ഇ​ടി​മി​ന്ന​ലേ​റ്റ് പോ​ലീ​സു​കാ​ര​നു​ൾ​പ്പ​ടെ ആ​റു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ടു​ക്കി ഡി​എ​ച്ച്ക്യു​വി​ലെ സി​പി​ഒ അ​ൻ​സാ​ർ, തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി വി​ഷ്ണു, ത​മി​ഴ്‌​നാ​ട് ചി​ന്ന​മ​ന്നൂ​ർ സ്വ​ദേ​ശി​ക​ളാ​യ ധ​ന​ല​ക്ഷ്മി, ലോ​ക​മ​ണി, കാ​ളി അ​മ്മാ​ൾ, തൃ​ശൂ​ർ സ്വ​ദേ​ശി​നി ര​മ്യ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

പോലീസ് ഉദ്യോഗസ്ഥൻ പുനലൂർ സ്വദേശി അൻസാർ (36) നെ ചേർപ്പുങ്കൽ മാർസ്ലീവ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മ​റ്റു​ള്ള​വ​രെ കു​മ​ളി എ​ഫ്എ​ച്ച്സി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പെ​രി​യാ​ർ‌ ക​ടു​വാ സ​ങ്കേ​ത​ത്തി​ലെ ഉ​ൾ​വ​ന​ത്തി​ലു​ള്ള ക്ഷേ​ത്ര​മാ​ണ് മം​ഗ​ളാ​ദേ​വി.

ഇ​വി​ടെ ചി​ത്ര​പൗ​ർ‌​ണ​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ത്സ​വം ന​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ആ​റ് പേ​ർ​ക്ക് ഇ​ടി​മി​ന്ന​ലേ​റ്റ​ത്.

Leave a Reply

Your email address will not be published. Required fields are marked *