മുരിക്കുoവയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം നടത്തി. പിടിഎ പ്രസിഡണ്ട് കെടി സനിൽ അധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് ശുഭേഷ് സുധാകരൻ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ നസ്രീൻ പി ഫാസിമിനെ ആദരിച്ചു.
മുണ്ടക്കയം ഗ്രാമപഞ്ചായത്ത് അംഗം കെ എൻ സോമരാജൻ , എസ് എം സി ചെയർമാൻ രാജേഷ് മലയിൽ,ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഡോക്ടർ ഡിജെ സതീഷ്, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ സുരേഷ് ഗോപാൽ പി എസ്,സ്കൂൾ ഹെഡ്മിസ്ട്രസ്ഡോക്ടർ ആഷാദേവ് എം വി , പിടിഎ വൈസ് പ്രസിഡണ്ട് രാധാകൃഷ്ണൻ പി വി ,ഹയർ സെക്കൻഡറി സീനിയർ അധ്യാപകൻ രാജേഷ് എം പി, സൗഹൃദ കോഡിനേറ്റർ രജനി എന്നിവർ സംസാരിച്ചു.
തുടർന്ന് രക്ഷിതാക്കൾക്ക് സൗഹൃദാ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസും നടത്തി. തുടർന്ന് അധ്യാപകരും കുട്ടികളുമായി പരിചയപ്പെടുന്ന ചടങ്ങും നടത്തി.