പൂഞ്ഞാർ: ഇരുപത്തിഅഞ്ചാമത് പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി പൂഞ്ഞാർ തെക്കേക്കര ലോക്കൽ സമ്മേളനം സിപിഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ: വി കെ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.എസ് സജി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

സിപിഐ കോട്ടയം ജില്ലാ കമ്മിറ്റിയംഗങ്ങളായ സഖാവ് എം ജി ശേഖരൻ, സഖാവ് പി എസ് സുനിൽ , സിപിഐ പൂഞ്ഞാർ മണ്ഡലം സെക്രട്ടറി സഖാവ് ഇ കെ മുജീബ്, എ ഐ യു വൈ എഫ് കോട്ടയം ജില്ലാ സെക്രട്ടറി സഖാവ് ഷമ്മാസ് ലത്തീഫ്, പൂഞ്ഞാർ മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ സഖാവ് കെ ശ്രീകുമാർ ,സഖാവ് കെ വി എബ്രഹാം, സഖാവ് കെ എസ് രാജു ,മണ്ഡലം കമ്മറ്റിയംഗം മിനിമോൾ ബിജു അഭിവാദ്യമർപ്പിച്ച് സംസാരിച്ചു.
സഖാവ് ഓ.ആർ രാഘവൻ പതാക ഉയർത്തി. സഖാവ് ജയൻ എ.സി അനുശോചന പ്രമേയം അവതരിപ്പിച്ചു. സഖാവ് പി പി മാത്യു രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു. സഖാവ് സി എൻ അഭിലാഷ് സ്വാഗതം പറഞ്ഞു. പ്രസിഡിയം സഖാക്കളായി ലോക്കൽ കമ്മറ്റിയംഗങ്ങളായ ആർ രതീഷ് ,പി പി മാത്യു, സി എൻ അഭിലാഷ് എന്നിവർ സമ്മേളനം നിയന്ത്രിച്ചു.
യോഗത്തിൽ രണ്ട് പ്രമേയങ്ങൾ അവതരിപ്പിച്ചു:
പ്രമേയം ഒന്ന്: ഈരാറ്റുപേട്ട കൈ എസ് അർ റ്റി സി ഡിപ്പോയിൽ നിന്ന് പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൻ്റെ വിവധ ഭാഗങ്ങളിലേക്കുള്ള സർവീസുകൾ നിർത്തലാക്കി. പല സർവീസുകളും സമയക്ലിപ്തത പാലിക്കാതെയും ആശാസ്ത്രിയമായും സർവീസ് നടത്തിയും നഷ്ടത്തിലാണെന്ന് പ്രചരിപ്പിച്ച് നിർത്തലാക്കുന്നു.

ടേക്ക് ഓവർ സർവീസുകൾ നിർദിഷ്ട റൂട്ടിലും സമയത്തും സർവീസ് നടത്താതെ ജനങ്ങൾക്ക് യാത്രാക്ലേശം ഉണ്ടാക്കുന്നു. രാത്രി 8 15 പറത്താനം,8 30 കൈപ്പള്ളി, 9 30 അടിവാരം സ്റ്റേ സർവിസുകൾ കോവിഡിന് ശേഷം പുനരാരംഭിച്ചിട്ടില്ല.
വൈകുന്നേരം 6 മണിക്ക് ശേഷം ഈരാറ്റുപേട്ടയിൽ നിന്ന് പൂഞ്ഞാർ ഭാഗത്തേക്ക്ഒരു കെ എസ് ആർ റ്റി സി ബസും സർവീസ് നടത്തുന്നില്ല. നിർത്തലാക്കിയ എല്ലാ സർവിസുകളും പുനസ്ഥാപിച്ച് ജനങ്ങളെ യാത്രാ ക്ലേശത്തിൽ നിന്നു അടിയന്തിരമായി മോചിപ്പിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആസൂത്രണം ചെയ്യുമെന്ന് സമ്മേളനം പ്രമേയത്തിലൂടെ മുന്നറിയിപ്പ് നൽകി.
പ്രമേയം രണ്ട്: പകുതി വിലയ്ക്ക് സ്കൂട്ടർ വിതരണ തട്ടിപ്പിൽ ഇരയായ മുഴുവൻ ആളുകളുടേയും നഷ്ടപ്പെട്ട തുക തിരികെ ലഭിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സമ്മേളനം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
സി പി ഐ പൂഞ്ഞാർ തെക്കേക്കര ലോക്കൽ സെക്രട്ടറിയായി സി എസ് സജി അസിസ്റ്റന്റ് സെക്രട്ടറിയായി ജയൻ എ സി ലോക്കൽ കമ്മറ്റിങ്ങളായി ആർ രതീഷ് , പി എസ് ദിനേശൻ ,പി പി മാത്യു , പി ആർ അജി , ശശികുമാർ ,മോഹനൻ , മിനിമോൾ ബിജു എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തിന് ജയൻ എ എസി കൃതജ്ഞത രേഖപ്പെടുത്തി.