Erattupetta

ഈരാറ്റുപേട്ട നഗരസഭാ ഭരണ സമിതി അഴിമതി: എസ്.ഡി പി.ഐ. പ്രതിഷേധറാലി നടത്തി

ഈരാറ്റുപേട്ട: നഗരസഭാ ഭരണ സമിതിയുടെ അഴിമതിക്കും, കെടുകാര്യസ്ഥയ്ക്കും എതിരേ എസ്.ഡി.പി.ഐ. ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി നേത്യതത്തിൽ പ്രതിഷേധ വാഹന പ്രചാരണ ജാഥ നടത്തി.

കഴിഞ്ഞ നാല് വർഷത്തിലേറെയായി UDF നേത്യതത്തിലുള്ള ഭരണസമിതി വാർഡുകളിലെ അടിസ്ഥാന വികസന പ്രവർത്തനങൾ നടത്താതെ നഗരോത്സവം നടത്തിപ്പിലുടെ വ്യാപക പണപ്പിരിവ് നടത്തിവൻ അഴിമതിയാണ് നടത്തി വരുന്നത് എന്ന് വാഹന പ്രചാരണ ജാഥ ഉത്ഘാടനം ചെയ്ത് കൊണ്ട് പൂഞ്ഞാർ മണ്ഡലം വൈസ് പ്രസിഡൻറ് ഇസ്മായിൽ കീഴേടം പറഞ്ഞു.

മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് സഫീർ കുരുവനാൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.എസ് ഹിലാൽ, വൈസ് പ്രസിഡൻ്റ സുബൈർ വെള്ളാപള്ളീൽ, സി.എച്ച്.ഹസീബ്, യാസിർ കാരയ്ക്കാട്, നജീബ്പാറനാനീ, കെ.കെ.ഇബ്രാഹീം കുട്ടി, കെ.യു.സുൽത്താൻ, നഗരസഭാ കൗൺസിലർമാരായ അബ്ദുൽ ലത്തീഫ് ,ഫാത്തിമ മാഹീൻ, നസീറ സുബൈർ, നൗഫിയ ഇസ്മായിൽ, ഫാത്തിമ മാഹീൻ എന്നിവർ കോർണ്ണ ർ യോഗങ്ങളിൽ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *