Crime

ഞണ്ടുകല്ല് പാലത്തിന് സമീപം എംഡിഎംഎ യുമായി യുവാവ് പിടിയിൽ

ഈരാറ്റുപേട്ട : ഈരാട്ടുപ്പെട്ട എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ബിനീഷ് സുകുമാരനും പാർട്ടിയും ചേർന്നു നടത്തിയ പട്രോളിങ്ങിനിടയിൽ തിക്കോയി പഞ്ചായത്ത്പടി ഞണ്ടുകല്ല് റോഡിൽ ഞണ്ടുകല്ല് പാലത്തിന് സമീപം വച്ച് സ് 330 മില്ലി ഗ്രാം എംഡിഎംഎ യും 3 ഗ്രാം ഉണക്ക ഗഞ്ചാവും കൈവശം വച്ച കുറ്റത്തിന് ഈരാറ്റുപേട്ട നടയ്ക്കൽ കാരോട്ടുപറമ്പിൽ കെ.എസ്. സുൽത്താൻ (25) എന്നയാളെ കണ്ടെത്തി അറസ്റ്റ് ചെയ്തു കേസ് എടുത്തു.

ഈരാറ്റുപേട്ട എക്‌സൈസ് റേഞ്ച് ഓഫീസിലെ ഷാഡോ എക്‌സൈസ് ടീമിന്റെ നിരീക്ഷണത്തിൽ ആയിരുന്നു ഇയാൾ. ഇൻസ്‌പെക്ടറോടൊപ്പം അസിസ്റ്റൻറ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് എൽ സുബാഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ പ്രദീഷ് ജോസഫ്, ടോബിൻ അലക്‌സ് , എം.എൻ. നന്ദു, വി. വിഷ്ണു, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ സജി.കെ.ജെ എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *