ഈരാറ്റുപേട്ട: പൂഞ്ഞാറിലുണ്ടായ സംഭവത്തെ വർഗീയമാക്കി ചിത്രീകരിച്ച് നാടിൻ്റെ സൗഹാർദ അന്തരീക്ഷത്തെ വഷളാക്കാൻ ആരെയും അനുവദിക്കരുതെന്ന ആഹ്വാനവുമായി വെൽഫെയർ പാർട്ടി സായാഹ്ന സദസ് നടത്തി.
മുട്ടം ജംഗ്ഷനിൽ നടത്തിയ പരിപാടി പാർട്ടി ജില്ലാ വൈസ് പ്രസിഡൻ്റ് കെ കെ എം സാദിഖ് ഉദ്ഘാടനം ചെയ്തു. പൂഞ്ഞാർ വിഷയത്തെ പർവ്വതീകരിച്ചത് മുതലെടുപ്പ് രാഷ്ട്രീയക്കാരാണ്. അവരെ ജനാധിപത്യ സമൂഹം തിരിച്ചറിയണമെന്ന് അദ്ധേഹം അഭിപ്രായപ്പെട്ടു.
മുൻസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് വി എം ഷെഹീർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ഹസീബ് വെളിയത്ത് മുഖ്യപ്രഭാഷണം നിർവഹിച്ചു. മണ്ഡലം പ്രസിഡൻ്റ് ഫിർദൗസ്റെഷീദ്, സെക്രട്ടറി യൂസ്ഫ് ഹിബ, നഗരസഭ മുൻ ചെയർമാൻ വി.എം സിറാജ്, അനസ് നാസർ, റെഷീദ് വടയാർ, സുബൈർ വെള്ളാപ്പള്ളി, ഷെരീഫ് പൊന്തനാൽ, നൗഫൽ കീഴേടം, നോബിൾ ജോസഫ്, ഒ.ടി കുര്യക്കോസ്, വി എം ബാദുഷ തുടങ്ങിയവർ സംസാരിച്ചു.