Blog

വെള്ളികുളം പള്ളിയിൽ വിശുദ്ധ അന്തോനീസിന്റെ തിരുനാൾ 13 ന്

വെള്ളികുളം: വെള്ളികുളം പള്ളിയുടെ മധ്യസ്ഥനായ വിശുദ്ധ അന്തോനീസ് പുണ്യവാൻ്റെ തിരുനാളിന് ഒരുക്കമായി നൊവേന ആരംഭിച്ചു. എല്ലാ ദിവസവും രാവിലെ 6. 30 ന് വിശുദ്ധ കുർബാന തുടർന്ന് നൊവേന.

പ്രധാന തിരുനാൾ ദിനമായ 13 (ശനിയാഴ്ച) രാവിലെ 6. 30 ന് വിശുദ്ധ കുർബാന, നൊവേന, 3 . 45 pm തിരുനാൾ കുർബാന, സന്ദേശം, നൊവേന, ലദിഞ്ഞ് -ഫാ.റിനോ വിൻസെൻ്റ് പുത്തൻപുരയ്ക്കൽ. തുടർന്ന് നേർച്ച വിതരണം.

വികാരി ഫാ.സ്കറിയ വേകത്താനം, ബേബി കരോട്ടുപുള്ളോലിൽ, ജോർജ് ഇരുവേലിക്കുന്നേൽ, ചാർലി കൊല്ലി കൊളവിൽ, ബിജു മുതലക്കുഴിയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

Leave a Reply

Your email address will not be published. Required fields are marked *