വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ എട്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം. മിനി വാന്‍ മറിഞ്ഞാണ് അപകടമുണ്ടായത്. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. 13 പേരാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് വിവരം.
വാൽപ്പാറ-പൊള്ളാച്ചി റൂട്ടിൽ നിയന്ത്രണംവിട്ട ട്രാവലർ 13-ാം വളവിലെ കൈവരിയിൽ ഇടിച്ച് താഴേക്ക് മറിഞ്ഞാണ് അപകടം. മലപ്പുറം സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത് എന്നാണ് വിവരം.





