vakakkaad

അധ്യാപികയായിരുന്ന വി. അൽഫോൻസാമ്മയെ സ്മരിച്ച് വാകക്കാട് സെന്റ്‌ പോൾസ് എൽ. പി സ്കൂൾ

വാകക്കാട്: ലോകമെങ്ങും വി. അൽഫോൻസമ്മയുടെ തിരുനാൾ ആഘോഷിക്കുമ്പോൾ അഭിമാനത്തോടെ വി. അൽഫോൻസായെ സ്മരിക്കുകയാണ് വാകക്കാട് സെന്റ്‌ പോൾസ് എൽ. പി. സ്കൂൾ. തിരുനാളിനോടനുബന്ധിച്ച് മാലാഖ വേഷങ്ങളും അൽഫോൻസാ വേഷങ്ങളുമണിഞ്ഞ കുഞ്ഞുങ്ങൾ വി.അൽഫോൻസാമ്മ താമസിച്ച മഠം സന്ദർശിച്ച് പ്രാർത്ഥിച്ചത് ശ്രദ്ധേയമായി.

സ്കൂൾ മാനേജർ റവ.ഫാ മൈക്കിൾ ചീരാംകുഴി സന്ദേശം നൽകി. പരാതി കൂടാതെ ജീവിക്കാനുള്ള കൃപ ക്കായി വി അൽഫോൻസാ മ്മയോട് പ്രാർത്ഥിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 1932-33 വർഷത്തിലാണ് സി. അൽഫോൻസാ എന്ന നവ സന്യാസിനി വാകക്കാട് സെന്റ്‌ പോൾസ് എൽ. പി സ്കൂളിൽ അധ്യാപികയായി എത്തിയത്.

മൂന്നാം ക്ലാസിലെ ടീച്ചറായിരുന്നു വി.അൽഫോൻസാ. ഒരു വർഷമെ ഇവിടെ അധ്യാപന ശുശ്രുഷ നടത്തിയുള്ളു എങ്കിലും ഇടവക ജനത്തിനും വിദ്യാർത്ഥികൾക്കും പ്രിയപ്പെട്ട അധ്യാപികയായിരുന്നു വി. അൽഫോൻസാ. അൽഫോസാമ്മയുടെ മനോഹരമായ കൈയക്ഷരം കുട്ടികളുടെയും സഹപ്രവർത്തകരുടെയുമെക്കെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

വാകക്കാട് മഠത്തിൽ ആയിരുന്നപ്പോൾ അൽഫോൻസാമ്മ പിതാവിനെഴുതിയ കത്ത് ഇന്നും അവിടെ കാണാം. കൂടാതെ അൽഫോൻസാമ്മ ഉപയോഗിച്ചിരുന്ന കട്ടിലും കസേരയും തുന്നൽ സാമഗ്രികളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു. അൽഫോൻസാമ്മയുടെ തിരുനാളിന്റെ ദിവസങ്ങളിൽ നിരവധിയാളുകൾ കുട്ടികളെ എഴുത്തിനിരുത്തുന്നതിനായ് വാകക്കാട് ഇടവക ദൈവാലയത്തിൽ കൊണ്ടുവരാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *