ഉഴവൂർ: ഉഴവൂർ ഗ്രാമപഞ്ചായത്തും കുടുംബശ്രീ സി.ഡി. എ സും സംയുക്തമായി കുടുംബശ്രീ വനിത ക്ഷീര കർഷകരെ ആദരിച്ചു സിഡി എസ് ചെയർപേഴ്സൺ, ശ്രീമതി മോളി രാജുകുമാർ അധ്യക്ഷതവഹിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ തങ്കച്ചൻ കെ എം ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് സെക്രട്ടറിസുനിൽ എസ്, മെമ്പർ സെക്രട്ടറി സുരേഷ് ,വാർഡ് മെമ്പേർ മാരായ സുരേഷ് V. T, സിറിയക്ക് കല്ലട, റിനി വിൽസൺ മേരി സജി, എന്നിവർ പങ്കെടുത്തു.
മരങ്ങാട്ടുപിള്ളി ഡയറി ഫാം ഇൻസ്‌ട്രെക്റ്റർ ജൂലി മാഡം കർഷകർക്ക് പാലിന്റെ ഗുണങ്ങളെക്കുറിച്ചും പാൽ ഉൽപ്പന്നങ്ങളെ കുറിച്ചും ക്ലാസ് എടുത്തു. ഡി എഫ് ഐ മാരായ ലിബീഷ് മാത്യു, സൗമ്യ സാർ, A.H RP മാരായ ശ ബ്നമധു, സിന്ധു സോമദാസ്, ശ്രീജ രാജീവ്, ശോഭന മോഹനൻ, അക്കൗണ്ടന്റ്, സി ഡി എസ് മെമ്പർ മായ പ്രസന്നൻ എന്നിവർ പങ്കെടുത്തു.