ഉഴവൂർ പഞ്ചായത്തിൽ 26 ചെറുകിട മത്സ്യകർഷകർക്ക് 10000 ഓളം മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തു. ഫിഷറീസ് ഡിപ്പാർട്മെന്റ് മുഖന്തരം കാർപ്പ് മത്സ്യകുഞ്ഞുങ്ങളെ ആണ് വിതരണം ചെയ്തത്.
വിതരണോദ്‌ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ജോസ് തൊട്ടിയിൽ നിർവഹിച്ചു. സ്ഥിരസമിതി അധ്യക്ഷനായ ജോണിസ് പി സ്റ്റീഫൻ, സുരേഷ് വി ടി, എലിയമ്മ കുരുവിള, ഫിഷറീസ് ഓഫീസർ ജൈനമ്മ എന്നിവർ പങ്കെടുത്തു.