Uzhavoor

ഉഴവൂർ പഞ്ചായത്ത് വാർഡ് 8 ൽ വയോജന ദിനത്തോടനുബന്ധിച്ചു വാർഡിലെ മുതിർന്ന പൗരന്മാരെ ആദരിച്ചു

ഉഴവൂർ പഞ്ചായത്ത് വാർഡ് 8 ൽ വയോജന ദിനത്തോടനുബന്ധിച്ചു വാർഡിലെ മുതിർന്ന പൗരന്മാരെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ മുതിർന്ന പൗരന്മാരെ പൊന്നാട അണിയിച്ചു ആദരിച്ചു.

വാർഡ് മെമ്പറും സ്ഥിരസമിതി അധ്യക്ഷനുമായ തങ്കച്ചൻ കെ എം പൂക്കൾ നൽകി.അംഗൻവാടി അധ്യാപകരായ ആൻസി തോമസ് , മിനി ഡാനിയേൽ എന്നിവർ മധുരപലഹാരങ്ങൾ വിതരണം ചെയ്തു.

ഇലവുംകൽ മറിയാമ്മ മത്തായി (105), വെള്ളിലാംതടം തൊമ്മൻ പോത്തൻ(93), വെള്ളിലാതടം മത്തായി വി എം (87), എല്ലങ്കിൽ മറിയകുട്ടി മാത്യു എന്നിവരെ ആണ് ആദരിച്ചത്.

Leave a Reply

Your email address will not be published.