Kottayam

ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ത്രിവർണ്ണ സ്വാഭിമാൻ യാത്ര പാമ്പാടി ആലാം പള്ളിയിൽ നിന്നും ആരംഭിച്ച് പാമ്പാടി ബസ്‌റ്റാൻഡിൽ സമാപിച്ചു

കോട്ടയം: ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ത്രിവർണ്ണ സ്വാഭിമാൻ യാത്ര പാമ്പാടി ആലാം പള്ളിയിൽ നിന്നും ആരംഭിച്ച് പാമ്പാടി ബസ്‌റ്റാൻഡിൽ സമാപിച്ചു. കോട്ടയം ഈസ്‌റ്റ് ജില്ല അദ്ധ്യക്ഷൻ ശ്രീ റോയ് ചാക്കോയുടെ നേതൃത്വത്തിൽ നടന്ന തിരംഗ സ്വാഭിമാൻ യാത്ര മുൻ കേന്ദ്ര മന്ത്രി അഡ്വ.ജോർജ്ജ് കുര്യൻ ഉദ്ഘാടനം ചെയ്‌തു.

ദേശസ്നേഹത്തിന്‍റെ ഹൃദയത്തുടിപ്പോടെ… സ്വാഭിമാനത്തിന്‍റെ പതാകയുമേന്തി…! ത്രിവർണ്ണ സ്വാഭിമാൻ യാത്ര സംസ്ഥാന സെക്രട്ടറി ശ്രീ അശോകൻ കുളനട , ദേശീയ കൗൺസിൽ അംഗം ശ്രീ ജി രാമൻ നായർ ,മേഖല ജന: സെക്രട്ടറി ശ്രീ പി ഡി രവീന്ദ്രൻ ,ജില്ല ജനറൽ സെക്രട്ടറിമാരായ ശ്രീമതി മിനർവ മോഹൻ , ശ്രീ അഖിൽ രവിന്ദ്രൻ ,ശ്രീ VC അജി കുമാർ മറ്റ് ജില്ലാ ഭാരവാഹികൾ , മോർച്ച പ്രസിഡൻ്റ് മാർ, മണ്ഡലം / പഞ്ചായത്ത് തലത്തിലുമുള്ള പ്രധാന നേതാക്കളും ആയിരക്കണക്കിന് പ്രവർത്തകരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *