Thalanadu

തലനാട് എസ് എൻ അങ്കണവാടി, ഗവൺമെന്റ് ഹോമിയോ ഡിസ്‌പെൻസറി കെട്ടിടം ബിനോയ്‌ വിശ്വം എംപി ഉദ്ഘാടനം ചെയ്തു

തലനാട് :ഗ്രാമപഞ്ചായത്തിലെ 13ആം വാർഡിൽ പ്രവർത്തിക്കുന്ന എസ് എൻ ബാലവാടിക്കും ഹോമിയോ ഡിസ്‌പെൻസറിയുടെയും പുതിയ ഇരുനില കെട്ടിടം ബിനോയ്‌ വിശ്വം എം പി ഉദ്ഘാടനം ചെയ്തു. എംപി യുടെ 2022-23വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 70 ലക്ഷം രൂപ അനുവദിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്.

ഒന്നാം നിലയിൽ അങ്കണവാടിയും രണ്ടാം നിലയിൽ ഹോമിയോ ഡിസ്‌പെൻസറിയും എന്ന രീതിയിലാണ് പ്രവർത്തനം. സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകൾ ഉൾപ്പെടെ എല്ലാം ആധുനിക സംവിധാനങ്ങളും സജീകരിച്ചിട്ടുണ്ട്. മന്ദിരത്തിന്റെ പൂർത്തികരണത്തിനായി 9ലക്ഷം രൂപ ഗ്രാമിണതൊഴിൽ പദ്ധതിയിൽപെടുത്തി തലനാട് പഞ്ചായത്ത് അനുവദിച്ചിട്ടുണ്ട്.

തലനാട് ബാലവാടി ജഗ്ഷനിൽ നടന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ  അധ്യക്ഷത വഹിച്ചു. തലനാട് പഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ സ്വാഗതം പറഞ്ഞു. 

ജില്ലാ പഞ്ചായത്ത് അംഗം ഷോൺ ജോർജ്, ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ റ്റി കുര്യൻ മുൻ  ഹോമിയോ ഡോക്ടർ  ഡോ.ഷാജൻ സ്‌കറിയ പഞ്ചായത്ത് പ്രസിഡന്റ് പി എസ് ബാബു, എന്നിവർ സംസാരിച്ചു.

തുടർന്ന് അംഗൻവാടിക്ക് സ്ഥലം വിട്ടുകൊടുത്ത കുടുംബത്തെ ബിനോയ്‌ അടക്കാപിള്ളിയെ ആദരിച്ചു അംഗൻവാടി ഐ സി ഡി എസ് സൂപ്പർവൈസർ ആര്യ  നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *