General

തീക്കോയി സർവീസ് സഹകരണ ബാങ്കിൽ ഓണം വിപണി തുടങ്ങി

തീക്കോയി: കേരള സംസ്ഥാന സഹകരണ വകുപ്പിന്റെയും കൺസ്യുമർ ഫെഡിന്റെയും ആഭിമുഖ്യത്തിലുള്ള സഹകരണ ഓണം വിപണി തീക്കോയി സർവീസ് സഹകരണ ബാങ്കിൽ ആരംഭിച്ചു. ഓണം വിപണിയുടെ ഉദ്ഘാടനം വാർഡ് മെമ്പറും മുൻ തീക്കോയി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റുമായ കെ. സി ജെയിംസ് നിർവഹിച്ചു.

ബാങ്ക് പ്രസിഡന്റ്‌ റ്റി. ഡി. ജോർജ് തയ്യിൽ അധ്യക്ഷത വഹിച്ചു.ബാങ്ക് വൈസ് പ്രസിഡന്റ്‌ പയസ് കവളമ്മാക്കൽ,ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം മോഹനൻ കുട്ടപ്പൻ,മുൻ പ്രസിഡന്റ്‌ ബേബി മുത്തനാട്ട്,ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ കൃപ ബിജു, പി മുരുകൻ ഭരണസമിതി അംഗങ്ങൾ, സഹകാരികൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *