തീക്കോയി: സംസ്ഥാന സഹകരണ വകുപ്പിന്റെ നിർദ്ദേശപ്രകാരം തീക്കോയി സർവീസ് സഹകരണ ബാങ്കിൽ ആശ്വാസ് 2026 എന്ന പേരിൽ വായ്പാ അദാലത്ത് സംഘടിപ്പിക്കുന്നു. ജൂലൈ 3,ജൂലൈ9,ജൂലൈ 23,ഓഗസ്റ് 6,ഓഗസ്റ് 18 തീയതികളിൽ രാവിലെ 11 മുതൽ 4 വരെ ബാങ്ക് ഹെഡ് ഓഫീസിൽ വെച്ചാണ് അദാലത്ത് നടക്കുക.
വായ്പ, ചിട്ടി കുടിശികക്കാർക്ക് നിയമാനുസൃത ഇളവുകളോടെ അവരുടെ വായ്പകൾ അടച്ചു തീർക്കാൻ അവസരമുണ്ട്. കുടിശികക്കാർ അദാലത്തിൽ ഹാജരായി ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ബാങ്ക് പ്രസിഡന്റ് റ്റി. ഡി. ജോർജ് തയ്യിൽ അറിയിച്ചു. ഫോൺ -9400111043.





