Pala

ജനറൽ ആശുപത്രി: പൊടിപറക്കില്ല, തട്ടി വീഴില്ല; ടൈലുകൾ പാകി മനോഹരമാക്കി

പാലാ: കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിലെത്തുന്ന രോഗികളുടെ പരാതികൾക്ക് പരിഹാരം കണ്ട് നഗരസഭ. ടാറിംഗും കോൺക്രീററിംഗും പൊളിഞ്ഞും മണ്ണും മിററലും ഇളകി ചിതറിക്കിടന്ന ആശുപത്രി കെട്ടിടത്തിൻ്റെ പരിസരങ്ങളും മുറ്റങ്ങൾ മുഴുവനും പേവിംഗ്‌ ടൈലുകൾ പാകി നഗരസഭ മനോഹരമാക്കി. മഴയത്ത് ചെളിയും വേനലിൽ പൊടിശല്യവുമായി കിടന്ന വിസ്തൃതമായ ആശുപത്രി പരിസരങ്ങൾ ഇൻ്റെർലോക്ക് ടൈലുകൾ വിരിച്ചതോടെ കുണ്ടും കുഴിയും മെറ്റൽ ചീളുകളും ഒഴിവായി പൊടിശല്യം പാടേ ഇല്ലാതായത് രോഗികൾക്കും എത്തിച്ചേരുന്ന വാഹനങ്ങൾക്കും സൗകര്യപ്രദമായി. ആശുപത്രി അധികൃതരുടേയും രോഗികളുടേയും നിരന്തര Read More…

Pala

പാലാ ജനറൽ ആശുപത്രിക്ക് ദേശീയ അംഗീകാരത്തിനായി നടപടി ആരംഭിച്ചു; സഹായം ലഭ്യമാക്കും; കൂടുതൽ ഉപകരണങ്ങളും എത്തിക്കും: ജോസ് കെ മാണി

പാലാ: നിർധനരും സാധാരണക്കാരും ചികിത്സ തേടുന്ന കോട്ടയം ജില്ലയിലെ പ്രധാന സർക്കാർ ആരോഗ്യ കേന്ദ്രമായ പാലാ കെ.എം.മാണി മെമ്മോറിയൽ ഗവ.ജനറൽ ആശുപത്രിക്ക് ദേശീയ അംഗീകാരത്തിനായുള്ള നടപടികൾ സ്വീകരിക്കുമെന്ന് ജോസ്.കെ.മാണി എം.പി അറിയിച്ചു. നിരവധി സ്പെഷ്യാലിററി വിഭാഗങ്ങൾ ഉള്ളതും നവീനമായതും പുതിയ ബഹുനില കെട്ടിട സമുച്ചയങ്ങൾ ഉള്ളതുമായ ഏക സർക്കാർ ആശുപത്രിയാണ് പാലാ ജനറൽ ആശുപത്രി . 341 കിടക്ക സൗകര്യമുള്ള ആശുപത്രിയിലെ ഗുണനിലവാരവും സേവന നിലവാരവും മെച്ചപ്പെടുത്തുന്നതിനും രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിനും ഉള്ള നാഷണൽ ക്വാളിറ്റി അഷ്വറൻസ് Read More…

Pala

ആരോഗ്യമേഖലയിൽ ജനറൽ ആശുപത്രികളിലും വൃക്കരോഗ ചികിത്സാ വിഭാഗം ആരംഭിക്കണം:
ജോസ് കെ മാണി

പാലാ: വർദ്ധിച്ചു വരുന്ന വൃക്ക രോഗികളുടെ ആവശ്യം പരിഗണിച്ച് കുറഞ്ഞ നിരക്കിലുള്ള വിദഗ്ദ ചികിത്സാ സൗകര്യം ലഭ്യമാക്കുന്നതിലേക്കായി സർക്കാർ മേഖലയിൽ മെഡിക്കൽ കോളജിനു പുറമെ ജനറൽ ആശുപത്രികളിൽ കൂടി നെഫ്രോളജിസ്റ്റുകളെ കൂടി നിയമിച്ച് വൃക്കരോഗ ചികിത്സ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുവാൻ ആരോഗ്യ വകുപ്പിനോട് ജോസ്.കെ.മാണി എം.പി. ആവശ്യപ്പെട്ടു. പാലാ കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിൽ കെ.എം.മാണി ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ഡയാലിസിസ് കിറ്റ് വിതരണം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ആശുപത്രി നെഫ്രോളജി വിഭാഗത്തിനും നൂറിൽ പരം Read More…

Pala

വൃക്ക രോഗികൾക്ക് ഡയാലിസിസ് കിറ്റുകളുമായി കെ എം മാണി ഫൗണ്ടേഷൻ

പാലാ: പാലാ കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിൽ ചികിത്സ തേടുന്ന വൃക്കരോഗികൾക്ക് കെ.എം.മാണി ഫൗണ്ടഷൻ ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്യും. ഇത് രണ്ടാം തവണയാണ് രോഗികൾക്ക് ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ കിറ്റുകൾ വിതരണം ചെയ്യുന്നത്. നാളെ രാവിലെ 10.30 ന് ആശുപത്രി ഹാളിൽ നടക്കുന്ന ചടങ്ങിൽ വച്ച് ഫൗണ്ടേഷൻ ചെയർമാൻ ജോസ്.കെ.മണി എം.പി ഡയാലിസിസ് കിററുകൾ രോഗികൾക്ക് വിതരണം ചെയ്യും.100-ൽ പരം പേർക്കാണ് ആശ്വാസമായി കിററുകൾ ലഭ്യമാവുക.