Pala

വിജയികളേയും വിദ്യാലയങ്ങളേയും അഭിനന്ദിച്ച് ജോസ്.കെ.മാണി

കോട്ടയം: എസ്.എസ്.എൽ.സി പരീക്ഷയിൽ മൂന്നാം തവണയും തുടർച്ചയായി 100 % വിജയം നേടുന്ന പാലാ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാർത്ഥികളെയും അവരെ വിജയത്തിലേക്ക് നയിക്കുന്ന അദ്ധ്യാപകരേയും ഒപ്പം ചേർന്ന് നിൽക്കുന്ന മാതാപിതാക്കളേയും ജോസ് കെ.മാണി എം.പി അഭിനന്ദിച്ചു.

ജോസ് കെ മാണിയുടെ ഫേസ്ബുക്ക് കുറിപ്പ് ചുവടെ:

എസ്. എസ്. എൽ. സി. പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പതിവു പോലെ നമ്മുടെ മിടുക്കൻമാരും മിടുക്കികളും അസൂയാർഹമായ വിജയമാണ് കൈവരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 99. 69 % വിജയമാണ് ഉണ്ടായിരിക്കുന്നത്. കോട്ടയത്ത് 99.92 % വിജയമുണ്ടായി.

പാലാ വിദ്യാഭ്യാസ ജില്ല 100% നേട്ടം കൈവരിച്ചത് വ്യക്തിപരമായ സന്തോഷാനുഭവമാണ്. ഒരു വർഷം നീണ്ട ആസൂത്രണത്തിന്റെ ഫല പ്രാപ്തിയാണ് നാം കാണുന്നത്. വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും അനധ്യാപകരും ചേർന്ന് സ്യഷ്ടിച്ച ഈ വിജയവസന്തം ലോകമെമ്പാടുമുള്ള മലയാളികൾക്ക് അഭിമാനകരമാണ്. എല്ലാ കൂട്ടുകാർക്കും ആശംസകൾ.

Leave a Reply

Your email address will not be published. Required fields are marked *