ഈരാറ്റുപേട്ട: സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് ‘യൂത്ത് കഫെ’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ഫാമിലി മീറ്റ് ഈ വരുന്ന നവംബർ 22 ഞായറാഴ്ച രാവിലെ 9.30 മുതൽ അൽമനാർ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. യുവ ഫാമിലികൾക്കായി സംഘടിപ്പിക്കുന്ന യൂത്ത് കഫെ സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് തൗഫീഖ് മമ്പാട് ഉദ്ഘാടനം ഉദ്ഘാടനം ചെയ്യും.
ഫാമിലി കണക്റ്റ്, മവദത്ത് ടോക്ക്, പെയിൻ ആൻഡ് പ്രഷർ, സ്റ്റോറി ടെല്ലിങ്, കിഡ്സ് കോർണർ തുടങ്ങിയ വൈവിധ്യമാർന്ന സെക്ഷനുകളിൽ ആയി പ്രഗൽഭ ട്രെയിനർമാരായ അഡ്വ. മുബഷിർ അസ്ഹരി, ഡോ. ദിൽഷാദ് ബിൻ ഷറഫ്, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് അർഷദ് പി. അഷ്റഫ്, മുഹമ്മദ് അസ്ലം, അവിനാഷ് മൂസ, നെജിയ ഇബ്രാഹിം എന്നിവർ സംസാരിക്കും.





