Erattupetta

പ്രളയ ബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ധനസഹായം10000 രൂപയിൽ നിന്നും 50000 രൂപയായി ഉയർത്തി നൽകണം: സിപിഐ പൂഞ്ഞാർ മണ്ഡലം കമ്മിറ്റി

ഈരാറ്റുപേട്ട: മഴക്കെടുതിയിൽ നാശനഷ്ടം സംഭവിച്ചവർക്ക് സർക്കാർ 50000 രൂപ ധനസഹായം നൽകണമെന്ന് സിപിഐ പൂഞ്ഞാർ മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ശക്തമായ കാറ്റിലും മഴയിലും തകർന്നു കൃഷി നാശം സംഭവിച്ചവർക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.

വി വി ജോസ് അധ്യക്ഷനായ യോഗത്തിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ബാബു,K ജോർജ്,എം ജി ശേഖരൻ, സിപിഐ പൂഞ്ഞാർ മണ്ഡലം സെക്രട്ടറി അഡ്വക്കറ്റ് പി എസ് സുനിൽ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷമ്മാസ് ലത്തീഫ്, മിനിമോൾ ബിജു, പി എസ് ബാബു, കെ എസ് രാജു, കെ വി എബ്രഹാം തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *