ഈരാറ്റുപേട്ട : വിവിധ ജാതി മത വിഭാഗങ്ങൾ സൗഹാർദത്തോടെ ജീവിച്ച് വരുന്ന ഇന്ത്യാ രാജ്യത്ത് സാധാരണക്കാരായ ജനങ്ങൾക്കിടയിൽ ഇസ്ലാം പേടി സൃഷ്ടിക്കുന്നത് അപകടകരമാണന്ന് പണ്ഡിതനും വാഗ്മിയുമായ സലീം മമ്പാട് പറഞ്ഞു.
എസ്.ഐ.ഒ ജില്ലാ കമ്മിറ്റി ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ സംഘടിപ്പിച്ച ഇസ്ലാമോഫോബിയ വിരുദ്ധ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 3000 വർഷത്തെ ചരിത്രം പറയുന്നത് തൊട്ട് കൂട്ടായ്മയും തീണ്ടികൂടായ്മയും സൃഷ്ടിക്കലാണ് ഇക്കാലത്ത് അത് മുസ്ലിം സമൂഹത്തിന് നേരെയാണ് തിരിച്ചിരിക്കുന്നു എന്ന് മാത്രമാണ്.
എല്ലാ മതത്തോടും തുല്യ നീതി പുലർത്തുമെന്ന് സത്യപ്രതിഞ്ജ ചെയ്ത് അധികാരത്തിലേറിയ ഭരണകൂടം തന്നെ ഇസ്ലാമോഫോബിയക്ക് നേതൃത്വം കൊടുക്കുമ്പോൾ ഭരണഘടനയെയാണ് പരിഹസിക്കുന്നതെന്ന് അദ്ധേഹം കുറ്റപ്പെടുത്തി. ഇത്തരം അനീതികളെ ഇസ്‌ലാമിക വിദ്യാർത്ഥി പ്രസ്ഥാനം തെരുവിൽ ചോദ്യം ചെയ്യുമെന്നും അദ്ധേഹം കൂട്ടി ചേർത്തു.
എസ്.ഐ. ഒ സംസ്ഥാന തലത്തിൽ നടത്തുന്ന ‘ഹൻദലയുടെ വഴിയേ നടക്കുക, ബാബരിയുടെ ഓർമ്മകളുണ്ടായിരിക്കുക’ എന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് മേഖലാ സമ്മേളനം നടത്തിയത്.
എസ്.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കറ്റ് റഹ്മാൻ ഇരിക്കൂർ മേഖലാ സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് മുബാറക്ക് അധ്യക്ഷത വഹിച്ചു.
ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് എ. എം. അബ്ദുസമദ് , സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് സിറാജുദ്ദീൻ, വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് സക്കീന അഷറഫ്, ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ആസിഫ ഇസ്മായിൽ, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻ്റ് പി.എ മുഹമ്മദ് ഇബ്രാഹീം എന്നിവർ സംസാരിച്ചു.
എസ്.ഐ. ഒ സംസ്ഥാന ശൂറാ അംഗം അമീൻ മമ്പാട് സമാപന പ്രഭാഷണം നിർവഹിച്ചു. പൊതു സമ്മേളത്തിന് മുന്നോടിയായി വൈകുന്നേരം 5 മണിക്ക് ടൗൺ ചുറ്റി നടത്തിയ വിദ്യാർത്ഥി റാലിയിൽ നൂറ് കണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു. അഷ്ഫാഖ് അലപ്ര സ്വാഗതവും സമ്മേളന കൺവീനർ ഹാഷിം
കെ.എച്ച് നന്ദിയും പറഞ്ഞു.