General

പ്രതി പിണറായി, നിയമപോരാട്ടം തുടരും :അഡ്വ. ഷോൺ ജോർജ്

മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെതിരെ നടക്കുന്ന അന്വേഷണത്തെയും നിയമനടപടികളെയും സ്വാഗതം ചെയ്യുന്നു. എന്നാൽ ഈ കേസിലെ പ്രധാന ഉത്തരവാദി മുൻമുഖ്യമന്ത്രി പിണറായി വിജയനാണ്. അതുകൊണ്ടുതന്നെ അന്വേഷണം പിണറായി വിജയനിലേക്കും എത്തുകയും, കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ നിയമാനുസൃതമായി ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന വരെ നിയമപോരാട്ടം തുടരുമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷനും ,കേസിലെ പരാതിക്കാരനുമായ അഡ്വ. ഷോൺ ജോർജ് പറഞ്ഞു.

സി.എം.ആർ.എൽ.യിൽ നിന്ന് അനധികൃത സാമ്പത്തിക നേട്ടങ്ങൾ കൈപ്പറ്റിയതായി ആരോപിക്കപ്പെടുന്ന മറ്റ് രാഷ്ട്രീയ നേതാക്കളെയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണം. അവരുടെ പങ്കും ബന്ധപ്പെട്ട അഴിമതി, ക്രമക്കേട് ആരോപണങ്ങളും സംബന്ധിച്ച് സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.”

Leave a Reply

Your email address will not be published. Required fields are marked *