Blog

സേവ -സങ്കൽപ്പ് അഭിയാൻ പരിപാടിയുടെ മുണ്ടക്കയം മണ്ഡലം ശിൽപ്പശാല

മുണ്ടക്കയം: പ്രധാനമന്ത്രി ശ്രീ:നരേന്ദ്ര മോദിജി ജനപ്രതിനിധിയായി 25വർഷം പൂർത്തിയാക്കുന്നത്തിന്റെ ആഘോഷ പരിപാടികളുടെ ഭാഗമായി നടക്കുന്ന പാർട്ടി ദേശീയ തലം മുതൽ ബൂത്ത്‌ തലം വരെ നടത്തിവരുന്ന സേവ -സങ്കൽപ്പ് അഭിയാൻ പരിപാടിയുടെ മുണ്ടക്കയം മണ്ഡലം ശിൽപ്പശാല നടന്നു.

മണ്ഡലം പ്രസിഡന്റ് അനൂപ് പൂവത്തോലിൽ അദ്ധ്യക്ഷത വഹിച്ചു… വൈസ് പ്രസിഡന്റ്‌ ബിനു ഡോമിനിക് സ്വാഗതം ആശംസിച്ചു. കോട്ടയം ഈസ്റ്റ്‌ ജില്ലാ പ്രസിഡന്റ് ശ്രീ :റോയ് ചാക്കോ സേവ സങ്കൽപ്പ് അഭിയാൻ ശിൽപ്പിശാലയ്ക്ക് നേതൃത്വം നൽകി കൊണ്ടു സംഘടന കാര്യങ്ങൾ വിശദീകരിച്ചു.

ശിൽപ്പശാലയിൽ മണ്ഡലത്തിലെ പഞ്ചായത്ത്/ഏരിയ സഞ്ചാലൻ സമിതി അംഗങ്ങൾ, മണ്ഡലം ഇൻചാർജ് മാർ എന്നിവർ പങ്കെടുത്തു. മണ്ഡലം സെക്രട്ടറി മധു. റ്റി. എം ശില്പശാലയ്ക്കു കൃതഞത രേഖപ്പെടുത്തി..ശിൽപ്പ ശാല പര്യവസാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *