Accident

പാലായിൽ സ്കൂട്ടർ ഇടിച്ചുവീഴ്ത്തി ലോറി, 8 കി.മീ. റോഡിലൂടെ വലിച്ചിഴച്ചു; 2 യുവാക്കൾക്ക് ഗുരുതര പരുക്ക്

പാലാ: സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച്, കുരുങ്ങിയ സ്കൂട്ടറുമായി എട്ടുകിലോമീറ്ററോളം ലോറിയുടെ യാത്ര. അപകടത്തിൽ സ്കൂട്ടർ യാത്രികരായ രണ്ടുപേർക്ക് ഗുരുതര പരുക്ക്. പാലാ ബൈപ്പാസിൽ തിങ്കളാഴ്ച രാത്രി 12 മണിക്കായിരുന്നു അപകടം.

ഇടിക്കുപിന്നാലെ ലോറിക്കടിയിൽ കുരുങ്ങിയ സ്കൂട്ടറുമായി എട്ടുകിലോമീറ്ററോളം ഓടിയ ലോറി മരങ്ങാട്ടുപള്ളിക്കു സമീപം ഇല്ലിയ്ക്കൽ താഴെ വൈദ്യുതി തൂണിൽ ഇടിച്ചു നിൽക്കുകയായിരുന്നു.

അപകടത്തിൽ മേവട സ്വദേശി അലൻ കുര്യൻ (26) നോബി (25) എന്നിവർക്കു ഗുരുതര പരുക്കേറ്റു. ഇവരെ ചേർപ്പുങ്കൽ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

സ്കൂ‌ട്ടറിന്റെ ബോഡി റോഡിൽ ഉരഞ്ഞ് തീപ്പൊരി ചിതറിയെങ്കിലും ലോറി നിർത്തിയില്ല. വൈദ്യുതിത്തൂണിൽ ലോറി ഇടിച്ചതോടെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. എട്ടു കിലോമീറ്റർ ഓളം റോഡിൽ ഉരഞ്ഞ സ്കൂട്ടർ പൂർണമായും നശിച്ചു. ലോറിയിൽ ലോഡ് ഉണ്ടായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *