വെള്ളികുളം: വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ ജാഗ്രതാ സമിതിയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് – എസ്. പി.ജി യുടെ പ്രവർത്തനം ആരംഭിച്ചു. അധ്യാപക വിദ്യാർത്ഥികളുടെ സുരക്ഷിതം മുൻനിർത്തിയുള്ള കൂട്ടായ്മയാണ് എസ്.പി. ജി.
വിദ്യാർഥികളുടെ ദൈനംദിന ജീവിതത്തെ ദോഷകരമായി ബാധിക്കുന്ന മദ്യം, മയക്കു മരുന്ന് കെണികൾ, അക്രമവാസനകൾ, കുറ്റകൃത്യങ്ങൾഎന്നിവയിൽ നിന്ന് സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള സമിതിയാണ് സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്.
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ വെച്ച് നടന്ന സമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാ.സ്കറിയ വേകത്താനം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട ജനമൈത്രി പോലീസ് ഓഫീസർ ശ്രീ. ബിനോയി തോമസ് ക്ലാസ് നയിച്ചു.
ഹെഡ്മാസ്റ്റർ സോജൻ ജോർജ് ഇളം തുരുത്തിയിൽ, പിടിഎ പ്രസിഡൻ്റ് ആന്റണി കൊല്ലിതടത്തിൽ,മാർട്ടിൻ പി .ജോസ്. പ്ലാത്തോട്ടം ജോമി ആന്റണി കടപ്ലാക്കൽ, സിസ്റ്റർ ഷാനി റോസ് താന്നിപ്പൊതിയിൽ, സിനിമോൾ വളയത്തിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.