Erumeli

ശബരിമല മുന്നൊരുക്ക അവലോകനയോഗം 22ന്

എരുമേലി : മണ്ഡല- മകരവിളക്ക് മഹോത്സവം ആരംഭിക്കുന്നതിനു മുന്നോടിയായി തീർത്ഥാടകരെ വരവേൽക്കുന്നതിനും സുഖമമായ തീർത്ഥാടനത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിനും ആവശ്യമായ ചർച്ചകൾ നടത്തി തീരുമാനങ്ങൾ എടുക്കുന്നതിന് ദേവസ്വം ബോർഡിന്റെയും ബന്ധപ്പെട്ട മുഴുവൻ സർക്കാർ ഡിപ്പാർട്ട്മെന്റുകളുടെയും സംയുക്ത യോഗം 22-)o തീയതി ചൊവ്വാഴ്ച രാവിലെ 11.30 ന് എരുമേലി ദേവസ്വം ബോർഡ് ഹാളിൽ വിളിച്ചു ചേർത്തിട്ടുണ്ട് എന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.

യോഗത്തിൽ കോട്ടയം ജില്ലാ കളക്ടർ ജോൺ വി സാമുവൽ ഐഎഎസ്, ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഐപിഎസ്, ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് തുടങ്ങിയവരും കൂടാതെ ബന്ധപ്പെട്ട എല്ലാ സർക്കാർ ഡിപ്പാർട്ട്മെന്റുകളുടെയും ജില്ലാ മേധാവികളും പങ്കെടുക്കുന്നതിന് അറിയിപ്പ് നൽകിയിട്ടുണ്ട്.

അതോടൊപ്പം തദ്ദേശസ്ഥാപനങ്ങൾ, എരുമേലിയുമായി ബന്ധപ്പെട്ട സംഘടനകൾ,സ്ഥാപനങ്ങൾ തുടങ്ങിയവയുടെ പ്രതിനിധികളെയും യോഗത്തിന് ക്ഷണിച്ചിട്ടുണ്ട് എന്ന് എംഎൽഎ അറിയിച്ചു.

ഓരോ ഡിപ്പാർട്ട്മെന്റുകളും നടത്തേണ്ട മുന്നൊരുക്കങ്ങൾ സംബന്ധിച്ച് യോഗത്തിൽ വിശദമായി ചർച്ച ചെയ്യുമെന്നും എല്ലാവരുടെയും അഭിപ്രായങ്ങളുടെയും നിർദ്ദേശങ്ങളുടെയും വെളിച്ചത്തിൽ ആവശ്യമായ തീരുമാനങ്ങൾ എടുത്തു നടപ്പിലാക്കി ഈ വർഷത്തെ മണ്ഡല -മകരവിളക്ക് മഹോത്സവം ഏറ്റവും ഭംഗിയായി നടത്തുന്നതിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കുമെന്നും എംഎൽഎ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *