ഈ വർഷത്തെ മണ്ഡല – മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി ദേവസ്വം ബോർഡിന്റെയും, തദ്ദേശസ്ഥാപനങ്ങളുടെയും, ബന്ധപ്പെട്ട എല്ലാ സർക്കാർ ഡിപ്പാർട്ട്മെന്റുകളുടെയും ഒരു അവലോകനയോഗം എരുമേലിയിൽ വിളിച്ചു ചേർത്തു.
ശബരിമല തീർത്ഥാടനം സുഗമമാക്കുന്നതിനും, തീർത്ഥാടകരുടെ ക്ഷേമവും സൗകര്യങ്ങളും ഉറപ്പുവരുത്തുന്നതിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും സംബന്ധിച്ച് യോഗത്തിൽ വിശദമായ ചർച്ചകൾ നടത്തി.
പോരായ്മകൾ പരിഹരിക്കുന്നതിന് വേണ്ട തീരുമാനങ്ങൾ എടുക്കുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. മുൻകാലങ്ങളിലേതു പോലെ ഇക്കൊല്ലവും ഏറ്റവും ഭംഗിയായി തീർത്ഥാടന കാലം നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യാൻ യോഗം നിശ്ചയിച്ചു.





