General

വായന പക്ഷാചരണത്തിന് തുടക്കം കുറിച്ച് ജി.വി.എച്ച്.എസ്.എസ് മുരിക്കുംവയൽ

മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വായനാദിനത്തോടനുബന്ധിച്ച് ഒരാഴ്ച നീണ്ടുനിൽക്കുന്ന വായന പക്ഷാചരണ പരിപാടികൾക്ക് തുടക്കം കുറിച്ചു.

National Service Scheme ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ വായനദിന ക്വിസ്, വായനാ പ്രതിജ്ഞ, പോസ്റ്റർ നിർമ്മാണം, സെമിനാറുകൾ, ബോധവൽക്കരണ ക്ലാസുകൾ തുടങ്ങിയ വിവിധ പരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പി.ടി.എ പ്രസിഡന്റ് രാജേഷ് മലയിൽ ഉദ്ഘാടനം ചെയ്തു.

അധ്യക്ഷനായ വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ സുരേഷ് ഗോപാൽ പി.എസ്. സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ബി. സുനിൽകുമാർ സ്വാഗതവും ഹെഡ്മിസ്ട്രസ് ജീന, അധ്യാപകരായ ഹാരിസ്, റഫീക്ക് പി.എ, എസ്.എം.സി ചെയർമാൻ രാധാകൃഷ്ണൻ പി.വി എന്നിവർ ആശംസകളും അറിയിച്ചു.

ഉദ്ഘാടന പ്രസംഗത്തിൽ പി.ടി.എ പ്രസിഡന്റ് രാജേഷ് മലയിൽ പറഞ്ഞു: “വായന മനുഷ്യന്റെ അറിവിന്റെ വാതിലുകൾ തുറക്കുന്ന ശക്തിയാണ്. നല്ല പുസ്തകങ്ങൾ നല്ല ചിന്തകൾ നൽകുകയും ജീവിതത്തെ ശരിയായ ദിശയിലേക്ക് നയിക്കുകയും ചെയ്യുന്നു. ഡിജിറ്റൽ കാലഘട്ടത്തിലും പുസ്തകവായനയുടെ പ്രാധാന്യം കുറയരുത്. കുട്ടികളിൽ വായനാശീലം വളർത്തുക എന്നത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. പി.എൻ. പണിക്കർ കാണിച്ച വഴിയിൽ ഓരോരുത്തരും വായനയെ ജീവിതത്തിന്റെ ഭാഗമാക്കണം.”

വായനയിലൂടെ അറിവും മൂല്യബോധവും വളർത്തി നല്ല സമൂഹനിർമ്മാണത്തിന് വിദ്യാർത്ഥികൾ മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *