Teekoy

തീക്കോയി ഗ്രാമപഞ്ചായത്തിൽ കുടിവെള്ള വിതരണത്തിന് റീ ക്വട്ടേഷൻ ക്ഷണിച്ചു

തീക്കോയി : ഗ്രാമപഞ്ചായത്തിലെ കിഴക്കൻ പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായി. നാളിതുവരെ കാര്യമായ മഴ പെയ്തിട്ടില്ല. 13 വാർഡ് ഉള്ളതിൽ 10 വാർഡുകളിൽ ജലനിധി പദ്ധതി പ്രകാരം കുടിവെള്ള വിതരണം നടന്നു വരുന്നു.

ജലനിധി പദ്ധതിയുടെ കുടിവെള്ള സ്രോതസ്സുകളിൽ ക്രമാതീതമായി വെള്ളം കുറഞ്ഞു വരികയാണ്. ജലനിധി പദ്ധതി പ്രകാരം മറ്റു വാർഡുകളിൽ പതിനായിരം ലിറ്ററിന്റെ മഴവെള്ള സംഭരണികൾ നിർമ്മിച്ചു നൽകിയിരുന്നു. എന്നാൽ വേനൽക്കാലത്തു കരുതലായി സൂക്ഷിച്ചിരുന്ന സംഭരണികളിലെ കുടിവെള്ളം വളരെ നേരത്തെ തന്നെ തീർന്നിരുന്നു.

ഗ്രാമപഞ്ചായത്തിലെ അഞ്ച്, ആറ്, എട്ട് വാർഡുകളിലാണ് ജലക്ഷാമം രൂക്ഷമായിട്ടുള്ളത്. ഗ്രാമപഞ്ചായത്തിലെ പ്രധാന നദിയായ തീക്കോയി ആറ് പൂർണ്ണമായും വറ്റി വരണ്ടു. ചെക്ക് ഡാമുകളും വറ്റിക്കഴിഞ്ഞു. നദിയിൽ നിന്നും ലോറിയിൽ കുടിവെള്ളം ശേഖരിച്ചിരുന്ന സ്രോതസ്സുകളിൽ പലതിലും വെള്ളമില്ലാതെയായിരിക്കുകയാണ്.

കുടിവെള്ള വിതരണത്തിന് ഗ്രാമപഞ്ചായത്ത് ക്വട്ടേഷൻ ക്ഷണിച്ചിരുന്നു. ജിപിഎസ് ഘടിപ്പിച്ച അയ്യായിരം , മൂവായിരം ലിറ്റർ ടാങ്കുകൾ ഉള്ള വാഹന ഉടമകളിൽ നിന്നാണ് ക്വട്ടേഷൻ ക്ഷണിച്ചിരുന്നത്. ക്വട്ടേഷനിൽ ഒരു വാഹന ഉടമയും പങ്കെടുത്തിരുന്നില്ല . ഇന്ന് വീണ്ടും അടിയന്തിര ഗ്രാമപഞ്ചായത്ത് കമ്മിറ്റി കൂടി കുടിവെള്ള വിതരണത്തിനായി റീ ക്വട്ടേഷൻ ക്ഷണിച്ചിട്ടുണ്ട്.

ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ട്‌ ഉപയോഗിച്ച് വേണം കുടിവെള്ളം വിതരണം ചെയ്യേണ്ടത്.സാമ്പത്തിക പ്രതിസന്ധി മൂലം മുൻകാലങ്ങളിലെ പോലെ സർക്കാരിന്റെ ധനസഹായം ഈ കാര്യത്തിൽ ലഭിക്കില്ല.


ഗ്രാമപഞ്ചായത്തിലെ കുടിവെള്ള ക്ഷമത്തിന് ശാശ്വത പരിഹാരമെന്ന രീതിയിൽ സമ്പൂർണ്ണ കുടിവെള്ള പദ്ധതിയായ ജൽജീവൻ മിഷൻ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചു വരുകയാണ്.

ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഇരുപതോളം ടാങ്കുകൾ നിർമ്മിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ടാങ്കുകൾ നിർമ്മിക്കുവാൻ ആവശ്യമായ സ്ഥലങ്ങൾ ഗ്രാമപഞ്ചായത്ത് കണ്ടെത്തി നൽകിയിട്ടുണ്ട്. ടാങ്കുകളുടെയും പൈപ്പ്‌ലൈനുകളുടെയും നിർമ്മാണങ്ങൾ നടന്നു വരുന്നു.

ജൽജീവൻ മിഷൻ പദ്ധതി ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾക്ക് വാർഡിലും ഗ്രാമപഞ്ചായത്തിലും തടസ്സം നിൽക്കുന്ന മെമ്പറാണ് ഇപ്പോൾ കുടിവെള്ള വിതരണം നടത്തിയില്ലെന്നുള്ള അടിസ്ഥാന രഹിത ആരോപണവുമായി രംഗത്ത് വന്നിട്ടുള്ളതെന്നു ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ കെ സി ജെയിംസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *