കടുത്തുരുത്തി: വർഷങ്ങളോളം പഴക്കമുള്ള , കടുത്തുരുത്തി – ഞീഴൂർ പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന പൂവക്കോട് പാലം വീതി കൂട്ടി പുനർ നിർമ്മിക്കണമെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പറും . കടുത്തുരുത്തി നിയോജകമണ്ടലം കമ്മറ്റി പ്രസിഡന്റുംമായ സന്തോഷ് കുഴിവേലിൽഅധികാരികളോട് ആവശ്യപെട്ടു.
ഒരു വാഹനം പാലത്തിൽ വരുമ്പോൾ കാൽനടയാത്രക്കാർക്ക് പോലുംസൈഡിലൂടെ നടക്കുവാൻ പറ്റാത്ത അവസ്ഥയാണ്. പാലത്തിന്റെ ഇരുവശവുംവീതി കുട്ടി ടാർ ചെയ്തിട്ടും പാലം പഴയ അവസ്ഥയിൽ തന്നെയാണ്. പാലത്തിന്റെ തൂണുകൾക്ക് ബലക്ഷയമുണ്ടെന്നും ജനാധിപത്യ കേരളാ കോൺഗ്രസ് ചൂണ്ടിക്കാട്ടി.
ജനാധിപത്യ കേരളാ കോൺഗ്രസ് നിയോജകമണ്ടലം പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രൊഫ: അഗസ്റ്റ്യൻ ചിറയിൽ, ജോർജ് മരങ്ങോലി, പാപ്പച്ചൻ വാഴയിൽ, സിറിയക്ക് പാലാക്കാരൻ , അനിൽ കാട്ടാത്തു വാലയിൽ തുടങ്ങിയവർ പ്രസംഗിച്ചു.