Poonjar

പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കണം:ബി ജെ പി

പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ പ്രദേശം പരിസ്ഥിതി ലോല പ്രദേശമാക്കാനുള്ള തീരുമാനം പൂർണ്ണമായി തള്ളി കളയണമെന്നാവശ്യപ്പെട്ടുകൊണ്ട് ബി ജെ പി പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 3 ന് വൈകിട്ട് 4 മണി മുതൽ ജന സദസ്സ് സംഘടിപ്പിക്കും.

മുൻ എം എൽ എ പി സി ജോർജ് സദസ്സ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ പി കെ രാജപ്പൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കർഷക മോർച്ച ദേശീയ വൈസ് പ്രസിഡന്റ്‌ അഡ്വ. എസ് ജയസൂര്യൻ മുഖ്യ പ്രഭാഷണം നടത്തും.

ജില്ലാ പഞ്ചായത്ത്‌ മെമ്പർ അഡ്വ ഷോൺ ജോർജ് ബി ജെ പി ജില്ലാ വൈസ് പ്രസിഡന്റ്‌ മിനർവ്വ മോഹൻ, അഡ്വ. പി രാജേഷ്‌കുമാർ, കെ എഫ് കുര്യൻ തുടങ്ങിയവർ പ്രസംഗിക്കും.

Leave a Reply

Your email address will not be published. Required fields are marked *