Aruvithura

സഹ അദ്ധ്യയനത്തിന്റെ സാധ്യതകൾ തേടി അരുവിത്തുറ കോളേജിൽ പീയർ ടീച്ചിങ്ങ് പരിശീലനം

അരുവിത്തുറ: വിദ്യാർത്ഥികളിലെ അദ്ധ്യാപക അഭിരുചി തിരിച്ചറിഞ്ഞ് കലാലയത്തിൽ സഹ അദ്ധ്യയനത്തിന്റെ സാധ്യതകളെ ഫലപ്രദമായി നടപ്പിലാക്കിയ പിയർ ടീച്ചിങ്ങ് പദ്ധതിയുടെ ഭാഗമായി പിയർ ടീച്ചിങ്ങ് വിദ്യാർത്ഥികൾക്കായി അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു.

കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. ഇരാറ്റുപേട്ട ബി എഡ് കോളേജ് കൊമേഴ്സ് വിഭാഗം അദ്ധ്യാപിക ഡോ ബിനാ സി.ജി പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.

ചടങ്ങിൽ കോളേജ് ബർസാർ ഫാ.ബിജു കുന്നക്കാട്ട്,കോമേഴ്സ്സ് വിഭാഗം മേധാവി അനീഷ് പി സി , വിദ്യാർത്ഥി പ്രതിനിധി ഫാത്തിമ ഫർഹാനാ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *