മുണ്ടക്കയം: പറത്താനം ഗ്രാമദീപം വായനശാല സുവർണ്ണ ജൂബിലി ആഘോഷങ്ങൾ ഇന്ന് (09/2/25) നടക്കും. ഇന്ന് ഉച്ചകഴിഞ്ഞ് 2മണിക്ക് സാംസ്കാരികഘോഷയാത്ര ,പൊതു സമ്മേളനം മുൻ കാല ഗ്രന്ഥശാലാ പ്രവർത്തകരെ ആദരിക്കൽ ,ഗാനമേള എന്നിവ ഉണ്ടായിരിക്കുന്നതാണ്.
സുവർണ്ണ ജൂബിലി അഘോഷങ്ങളുടെ ഉദ്ഘാടനം പത്തനംതിട്ട എം.പി. അൻ്റോ അൻ്റണി നിർവഹിക്കും. പൂഞ്ഞാർ എംഎൽഎ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ മുഖ്യപ്രഭാഷണം നടത്തും. മറ്റു രാഷ്ട്രീയ, സാമുദായിക , സാംസ്കാരിക നേതാക്കന്മാർ പരിപാടിയിൽ പങ്കെടുത്ത സംസാരിക്കും.
