പാലാ: നവീകരിച്ച പാലാ ടൗൺ അമലോത്ഭവ ജൂബിലി കുരിശുപള്ളിയുടെ ആശീർ വാദ കർമവും മേയ്മാസ വണക്ക് സമാപനവും 31ന് വൈകുന്നേരം 5.30ന് നടക്കും. ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ആശീർവാദകർമം നിർവഹിക്കും.
31ന് പുലർച്ചെ 5.30ന് വിശുദ്ധ കുർബാന. വൈകുന്നേരം 5.30 ന് ജപമാല, വണക്കമാസ പ്രാർഥന, 6.30ന് നവീകരിച്ച കുരിശുപള്ളിയുടെ ആശീർവാദ കർമം. തുടർന്ന് പുറത്തുനമസ്കാരം.
50 വർഷത്തോടടുക്കുന്ന ഈ മഹാസൗധത്തിനു നഷ്ടപ്പെട്ടുകൊണ്ടിരുന്ന മനോഹാ രിതയും സംഭവിച്ചിരിക്കുന്ന കേടുപാടുകളും ചൂണ്ടച്ചേരി എൻജിനിയറിംഗ് കോളജി ലെ ടെക്നിക്കൽ സംഘത്തിന്റെ നേതൃത്വത്തിൽ പഠിച്ച് മനസിലാക്കിയാണു നവീക രിച്ചത്.
പായൽ കഴുകി കല്ലിന്റെ ഭംഗി തിരിച്ചുകൊണ്ടുവരികയും ചോർച്ച പരിഹരിക്കുകയും ക്രിസ്തീയ കലാരൂപങ്ങൾ ആവിഷ്കരിക്കുന്ന മനോഹരമായ സ്റ്റെയിൻഡ് ഗ്ലാസ് ജനലുകളിൽ സ്ഥാപിച്ചു മനോഹരമാക്കുകയും ചെയ്തു.
നവീകരണ പ്രവർത്തനങ്ങ ൾ ഏറ്റവും വിജയകരമായി പൂർത്തീകരിക്കാൻ സാധിച്ചതായി ഫാ. ജോസ് കാക്കല്ലി ൽ, ഫാ. ജോസഫ് തടത്തിൽ, ഫാ. ജോർജ് മൂലേച്ചാലിൽ, കൈക്കാരന്മാരായ ജോണി പന്തപ്ലാക്കൽ, തോമസ് മേനാംപറമ്പിൽ, ജോയി പുളിക്കൽ എന്നിവർ പത്രസമ്മേ ളനത്തിൽ അറിയിച്ചു.