Pala

ബൈജു കൊല്ലംപറമ്പിലിന് പാലാ ജനറൽ ആശുപത്രിയുടെ ആദരം

പാലാ: നഗരസഭാ മുൻ ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷനും ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗവുമായിരുന്ന ബൈജു കൊല്ലംപറമ്പിലിന് കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രി അധികൃതരും ജീവനക്കാരും ചേർന്ന് പൊന്നാട അണിയിച്ച് ആദരം നൽകി.

കഴിഞ്ഞ രണ്ട് വർഷം കൊണ്ട് ജനറൽ ആശുപത്രി രോഗീ സൗഹൃദമാക്കുന്നതിൽ ബൈജു കൊല്ലംപറമ്പിലിൻ്റെ ഇടപെടലിൽ നടത്തിയ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ ആശുപത്രിക്ക് വലിയ നേട്ടങ്ങളും സൗകര്യങ്ങളും ഒരുക്കി നൽകിയതായി ആശുപത്രി സൂപ്രണ്ട് ഡോ. ഷമ്മി രാജൻ പറഞ്ഞു.

ലഭ്യമായ നഗരസഭാ ഫണ്ട് വിഹിതം പൂർണ്ണമായും ചില വഴിച്ച് പരമാവധി പ്രവർത്തനങ്ങൾ സൃഷ്ടിക്കുവാൻ കഴിഞ്ഞതിൽ സംതൃപ്തിയുള്ളതായി ബൈജു കൊല്ലംപറമ്പിൽ മറുപടി പ്രസംഗത്തിൽ പറഞ്ഞു.

ഡെപ്യൂട്ടി സൂപ്രണ്ട് ഡേ.പി.എസ്.ശബരീനാഥ്, ആർ.എം.ഒ ഡോ.എൻ. അരുൺ, ഡോ.വി.ആർ.രാജേഷ്, ഷറഫ് ആശുപത്രി ജീവനക്കാർ എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published.