പി. എം. എസ്. എ പൂക്കോയ തങ്ങൾ മെമ്മോറിയൽ എൽപി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂളിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തുകൊണ്ട് വാർഡ് കൗൺസിലർ ശ്രീ.സജീർ ഇസ്‌മയിൽ സംസാരിച്ചു.
സ്കൂൾ മാനേജർ എം. എസ് പരീത് അധ്യക്ഷനായ യോഗത്തിൽ അഡ്വക്കേറ്റ് വി.പി നാസർ അവറുകൾ സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും മധുരപലഹാര വിതരണവും നടന്നു.
യോഗത്തിന് കൃതജ്ഞത അർപ്പിച്ചുകൊണ്ട് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ജ്യോതി ആ.ർ സംസാരിച്ചു. പരിപാടികൾക്ക് സ്കൂളിലെ പി.ടി.എ, എം.പി.ടിയെ കമ്മിറ്റികൾ നേതൃത്വം നൽകി.