General

ഓപ്പറേഷൻ തൂഫാൻ: കൂട്ടുകാർക്ക് കത്തുകൾ എഴുതി പുന്നത്തുറ സെന്റ് ജോസഫ്സ് ഹൈസ്കൂൾ വിദ്യാർത്ഥികൾ

അയർക്കുന്നം : മയക്കുമരുന്നിന് എതിരെയുള്ള ജാഗ്രതയും പോരാട്ടവും ശക്തമാക്കുന്നതിന്റെ ഭാഗമായി കേരള സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ പദ്ധതിയോട് സഹകരിച്ച് ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റിന്റെ നിർദ്ദേശാനുസരണം “സ്നേഹപൂർവ്വം നന്മയ്ക്ക്” എന്ന പേരിൽ കൂട്ടുകാർക്ക് കത്തുകൾ എഴുതി പുന്നത്തുറ സെന്റ് ജോസഫ്സ് ഹൈസ്കൂൾ വിദ്യാർത്ഥികൾ.

‘ലോകാ സമസ്താഃ സുഖിനോ ഭവന്തു’ എന്ന ആശയം മുൻനിർത്തി, ഒരു സ്കൂളിലെ വിദ്യാർഥി മറ്റൊരു സ്കൂളിലെ വിദ്യാർഥിക്ക് സൗഹൃദപൂർവം കത്തെഴുതുകയും അതിലൂടെ ലഹരിയുടെ ദൂഷ്യങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണ സന്ദേശം കൈമാറുകയും ചെയ്യുന്നതാണ് പദ്ധതിയുടെ പ്രത്യേകത. സ്കൂൾ മാനേജർ ഫാ. അനിൽ കരിപ്പിങ്ങാപ്പുറത്തിന്റെ അധ്യക്ഷതയിൽ പള്ളം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ലിസമ്മ ബേബി ഉദ്ഘാടനം ചെയ്തു.

ഹെഡ്മിസ്ട്രസ് ജിൻസി സേവ്യർ,കോർഡിനേറ്റർ അലൻ ആന്റണി,സ്റ്റാഫ് സെക്രട്ടറി അശ്വിൻ ജെ പടിഞ്ഞാറേക്കര, അധ്യാപകരായ സിറിൽ ജോർജ്,മരിയ ജോസഫ്,സാനിമോൾ മാത്യു, ,മെർലിൻ ജോസഫ്, അക്ഷയ് മാത്യു,ബിനിജ ജോസഫ്, സൗമ്യ മാർട്ടിൻ, പോസ്റ്റ്‌മിസ്ട്രസ് സുനിത കൃഷ്ണൻ,സ്കൂൾ ലീഡർ ഐശ്വര്യ പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *