kozhuvanal

കൊഴുവനാൽ സ്കൂളിൽ ഓണാഘോഷം പൊടി പൂരം;ഒത്തൊരുമിച്ച് നാട്ടുകാരും

കൊഴുവനാൽ: ഓണാഘോഷവുമായി ഇത്തവണയും കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് ഹയർസെക്കൻഡറി സ്കൂൾ.

പഴമയുടെ ഗരിമ നിലനിർത്തിക്കൊണ്ട് തനത് ആഘോഷങ്ങളുമായി സെന്റ് ജോൺ നെപുംസ്യാൻസ് സ്കൂളിലെ ഓണാഘോഷം ഓണനിലാവ് 2K24 ശ്രദ്ധേയമായി.

ആകർഷകങ്ങളായ നാടൻകലാരൂപങ്ങളും ചെണ്ടവാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള സാംസ്കാരിക ഘോഷയാത്രയും കൊഴുവനാലിന്റെ വീഥികളെ ആഘോഷത്തിമിർപ്പിൽ ആറാടിച്ചു.

കുട്ടിപ്പുലികളും പുലി വേട്ടക്കാരും മാവേലി മന്നനും വാമനനും മലയാളിമങ്കയും കേരള ശ്രീമാനും തിരുവാതിരയും അണിനിരന്ന ഘോഷയാത്ര കാണികൾക്ക് ഓണവിരുന്നായി.

പുലികളെ പിടിക്കാൻ പുത്തൻ തന്ത്രങ്ങളുമായി ഇറങ്ങിയ കുട്ടിവേട്ടക്കാർ കാഴ്ചക്കാരിൽ കൗതുകവും ഒപ്പം ആകാംക്ഷയും വർദ്ധിപ്പിച്ചു.

കോട്ടയം ജില്ല പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടയ്ക്ക ൽ ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ച് ഓണാശംസകൾ നൽകി.

സ്കൂൾ ഹെഡ്മാസ്റ്റർ ഹെഡ്മാസ്റ്റർ ശ്രീ.സോണി തോമസ്,പി റ്റി. എ പ്രസിഡന്റ് ശ്രീ. ജോൺ എം. ജെ മഞ്ഞക്കു ഴക്കുന്നേൽ എം. പി. റ്റി. എ പ്രസിഡന്റ് ശ്രീമതി ജെസ്സി ജോസഫ് അധ്യാപകരായ ജെസ്റ്റിൻ ജോസഫ്, റോസ്മിൻ മരിയ ജോസ്, സിസ്റ്റർ ജോസ്മി അഗസ്റ്റിൻ, ഡോണ ഫ്രാൻസിസ് എന്നിവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.

ഘോഷയാത്രയ്ക്കുശേഷം ആവേശകരമായ വിവിധ കലാ-കായിക മത്സരങ്ങൾ നടന്നു. കുട്ടികളുടെ വടംവലി മത്സരം ആവേശമുയർത്തി. സ്കൂൾ മുറ്റത്ത് കുട്ടികൾ അനഘ പി. വി യുടെ നേതൃത്വത്തിൽ നടത്തിയ മെഗാ തിരുവാതിര ഏറെ ശ്രദ്ധേയമായി.

സ്കൂൾ മുറ്റത്ത് കുട്ടികൾ ഒരുക്കിയ മനോഹരമായ പൂക്കളം ദൃശ്യവിരുന്നൊരുക്കി.തുടർന്ന് തൂശനില നിറയെ വിഭവങ്ങളുമായി രുചികരമായ ഓണസദ്യയും ഓണമധുരവും.

അധ്യാപക അനധ്യാപകരായ മിനിമോൾ ജേക്കബ് , ലിറ്റി കെ. സി, ഷാൽവി ജോസഫ്, ഷാലറ്റ് കെ, സിൽജി ജേക്കബ്, സിസ്റ്റർ സൂസമ്മ മൈക്കിൾ, ജിജിമോൾ ജോസഫ്, സണ്ണി സെബാസ്റ്റ്യൻ, അനൂപ് ചാണ്ടി, ജീന ജോർജ്, ജി സ്മോൾ ജോസഫ്, സിബി ഡൊമിനിക്, ഷൈനി എം.ഐ ജസ്റ്റിൻ എബ്രഹാം,

ഏലിയാമ്മ ജോസഫ് പി റ്റി എ അംഗങ്ങളായ ജോബി മാനുവൽ, സുനിൽ ചന്ദ്രശേഖർ, ജിനു കൊണ്ടൂപ്പറമ്പിൽ, സ്വപ്ന സോജൻ ശ്രീജ ശ്രീകുമാർ, ലിൻ്റാ സോജി , സുനി സണ്ണി എന്നിവർ നേതൃത്വം നൽകി. ഹർഷാരവങ്ങളോടെ പരസ്പരം ഓണാശംസകൾ നേർന്ന്‌ കുട്ടികൾ ഓണാവധിയിലേക്ക് .

Leave a Reply

Your email address will not be published. Required fields are marked *