തിടനാട് :തിടനാട് ഗവൺമെൻ്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ നാഷണൽ സർവ്വിസ് സ്കീം യൂണിറ്റിൻ്റ ആഭിമുഖ്യത്തിൽ ദ്വിദിന സഹവാസ ക്യാമ്പ് നടത്തി. തിടനാട് ഗ്രാമപഞ്ചായത്ത് 6ാം വാർഡ് മെമ്പർ ശ്രീ ശ്രീകാന്ത് MS പതാക ഉയർത്തി ക്യാമ്പ് ഉദ്ഘാടനം നിർവ്വഹിച്ചു.
സ്ത്രീധനത്തിനെതിരെ സമത്യജ്വാല തെളിയിക്കുകയും ജെൻഡർ ഇക്വാളിറ്റി ഓഡിറ്റ് നടത്തുകയും ചെയ്തു. സ്കിൽ സെഷൻ, ഐസ് ബ്രേക്കിംഗ് സെഷൻ തുടങ്ങിയവ സംഘടിപ്പിച്ചു. സ്ത്രീ സമത്വ ജെൻഡർ പാർലമെൻ്റ് വാർഡ് മെമ്പർ ശ്രീ ശ്രീകാന്ത് MS നയിച്ചു.
ക്യാമ്പിനോട് അനുബന്ധിച്ച് നടന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായ് തിടനാട് പഴയ ഗവൺമെന്റ് ആശുപത്രി പരിസരം വാർഡ് മെമ്പർ ശ്രീ ശ്രീകാന്ത് MS ൻ്റെ നേതൃത്വത്തിൽ വൃത്തിയാക്കി. PTA പ്രസിഡണ്ട് ശ്രീ ജെയ്‌സൺ ജോർജ്, പ്രിൻസിപ്പൽ ശ്രീമതി ശാലിനി റാണി വിജി , ഹെഡ്മിസ്ട്രസ് ശ്രീമതി ജയ , വാർഡ് മെമ്പർ ശ്രീമതി സന്ധ്യാ ശിവകുമാർ , അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.





