കോട്ടയം: എല്ലാവര്‍ക്കും സ്മാര്‍ട്ട് ഫോണ്‍ എന്ന ലക്ഷ്യത്തോടെ പ്രമുഖ ഡിജിറ്റല്‍ റീട്ടെയില്‍ ശ്യംഖലയായ ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ട് ഷോറൂമുകളില്‍ മൊബൈല്‍ കാര്‍ണിവെല്ലിന് തുടക്കമായി. 9,900 രൂപ മുതല്‍ സ്മാര്‍ട്ട് ഫോണുകളും 13,900 രൂപ മുതല്‍ 5 ജി ഫോണുകളും കാര്‍ണിവെല്ലില്‍ സ്വന്തമാക്കാം.
മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന സ്‌ക്രാച്ച് ആന്‍ഡ് വിന്നിലൂടെ കാര്‍, സ്‌കൂട്ടര്‍, സ്വര്‍ണ്ണമോതിരം, സൈക്കിള്‍, ഇലട്രിക്ക് തയ്യല്‍മെഷീന്‍, എല്‍ഇഡി ടിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, മിക്സര്‍ ഗ്രൈന്‍ഡര്‍, പെഡസ്റ്റല്‍ ഫാന്‍, എയര്‍കൂളര്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
മൊബൈല്‍ ബ്രാന്‍ഡുകള്‍ നല്‍കുന്ന വാറന്റിക്ക് പുറമേ ഓക്സിജന്‍ നല്‍കുന്ന അധികവാറന്റി സ്‌കീമുകളും പ്രൊട്ടക്ഷന്‍ പ്ലാനുകളും മൊബൈല്‍ കാര്‍ണിവെല്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പഴയ ഫോണുകള്‍ മാറ്റിവാങ്ങുമ്പോള്‍ ആകര്‍ഷകമായ ‘ഗ്രീന്‍ എക്സ്ചേഞ്ച്’ പദ്ധതികളും കാര്‍ണിവെല്ലിലുണ്ട്.
ദിവസവും 30 രൂപ മാറ്റിവെച്ചാല്‍ മികച്ച സ്മാര്‍ട്ട് ഫോണുകള്‍ ഓക്സിജനില്‍ നിന്നും സ്വന്തമാക്കാം. ഏത് കണ്ടീഷനിലുള്ള മൊബൈല്‍ ഫോണുകള്‍ക്ക് കുറഞ്ഞത് 1000 രൂപ എക്സ്ചേഞ്ച് ബോണസും ഓക്സിജന്‍ നല്‍കുന്നുണ്ട്. കൈയിലുള്ള പഴയ ഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍ ലഭിക്കുന്ന തുക പുതിയ ഫോണിന്റെ ആരംഭ അടവായി ഉപയോഗിക്കാം. അതിനാല്‍ സ്വന്തം പക്കലില്‍ നിന്നും പണമൊന്നും മുടക്കാതെ തന്നെ പുതിയ ഫോണുമായി മടങ്ങാം.
സ്മാര്‍ട്ട് ഫോണുകള്‍ക്കായി വിവിധ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും പലിശരഹിത വായ്പസൗകര്യവും ഓക്സിജന്‍ ഷോറൂമുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 9,900 രൂപ മുതല്‍ ആരംഭിക്കുന്ന ബജറ്റ് ഫോണുകള്‍ക്കും പലിശരഹിത ഇഎംഐ സ്‌കീമുകള്‍ ലഭ്യമാണ്. യുപിഐ, ക്രഡിറ്റഅ കാര്‍ഡ് എന്നിവ ഉപയോഗിച്ച് ഫോണുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്കായി പ്രമുഖ ബാങ്കുകളുമായി സഹകരിച്ച് 15,000 രൂപ വരെ ക്യാഷ്ബാക്ക് ഓഫറുകളും ഓക്‌സിജന്‍ നല്‍കുന്നുണ്ട്. ഇഎംഐ സ്‌കീമുകള്‍ക്ക് 40 മാസം വരെ ദീര്‍ഘകാല തിരിച്ചടവ് കാലാവധി നല്‍കുന്നുണ്ട്.
മൊബൈല്‍ ഫോണുകള്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് അനുയോജ്യമായവ തിരഞ്ഞെടുക്കാന്‍ ആവശ്യമായ മാര്‍ഗനിര്‍ദേശം ഓക്‌സിജന്റെ വിദഗ്ധ സംഘം നല്‍കും. ഓക്സിജന്‍ കെയറിലൂടെ വാറന്റി കാലാവധി കഴിഞ്ഞ ഏത് പ്രമുഖ ബ്രാന്‍ഡഡ് സ്മാര്‍ട്ട് ഫോണുകള്‍ക്കും പൂര്‍ണ്ണമായും സൗജന്യ സര്‍വീസ് ചെക്ക്അപ്പ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. സര്‍വീസിനായി മാറ്റിവെക്കുന്ന മുഴുവന്‍ സ്പെയര്‍ പാര്‍ട്സുകള്‍ക്കും കമ്പനി വാറന്റിയും ലഭ്യമാക്കിയിട്ടുണ്ട്.
വിവിധ കാരണങ്ങളാല്‍ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകളുടെ പുതിയ മോഡലുകള്‍ക്ക് ഇതിനോടകം തന്നെ വിലവര്‍ധനവ് വന്ന് തുടങ്ങിയിട്ടുണ്ട്. നിലവിലുള്ള പഴയ സ്‌റ്റോക്കുകള്‍ തീരുന്ന മുറയ്ക്ക്, പുതിയ ബാച്ച് ഫോണുകള്‍ വിപണിയില്‍ എത്തുമ്പോള്‍ 10 ശതമാന മുതല്‍ 20 ശതമാനം വരെ കൂടുതല്‍ തുക ഉപഭോക്താക്കള്‍ക്ക് നല്‍കേണ്ടി വരുമെന്നതാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് പുതിയ ഫോണുകള്‍ വാങ്ങാനോ അപ്‌ഗ്രേഡ് ചെയ്യാനോ ആഗ്രഹിക്കുന്നവര്‍ നിലവിലെ ഓഫര്‍ വിലകളില്‍ ഫോണ്‍ സ്വന്തമാക്കുന്നതാണ് ലാഭകരം. ഫോണ്‍: 9020100100.





