കടുത്തുരുത്തി: യൂണിവേഴ്സിറ്റി പരീക്ഷകളിലെ റാങ്ക് ജേതാക്കളെയും വിവിധ മത്സര പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർഥികളെയും പങ്കെടുപ്പിച്ചുള്ള കടുത്തുരുത്തി നിയോജകമണ്ഡലം പ്രതിഭാസംഗമവും എംഎൽഎ എക്സലൻസ് അവാർഡ് ദാനവും 26ന് നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് കടുത്തുരുത്തി ഗൗരീശങ്കരം ഓഡിറ്റോറിയ ത്തിലാണ് പരിപാടി.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും വിവിധ അക്കാഡമികളുടെയും അവാർഡുകളും പുരസ്കാരങ്ങളും കരസ്ഥമാക്കിയിട്ടുള്ള വ്യക്തികളെയും ഉന്നത സാമൂഹിക അംഗീകാരം നേടിയ പ്രതിഭകളെയും കലാ-കായിക -സാഹിത്യ രംഗങ്ങളിലെ ശ്രദ്ധേയ വ്യക്തിത്വങ്ങളെയും ചടങ്ങിൽ ആദരിക്കും.
നിയോജകമണ്ഡലത്തിൽനിന്ന് എംഎൽഎ എക്സലൻസ് അവാർഡിനുവേണ്ടി ആയിരം വിദ്യാർത്ഥികളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇവരെ അനുമോദിച്ചു കൊണ്ടുള്ള പുരസ്കാര സമർപ്പണം മോൻസ് ജോസഫ് എംഎൽഎ നിർവഹിക്കും.
എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാ ക്കിയ സ്കൂളുകൾക്കും വിദ്യാർഥികൾക്കും എംഎൽഎ എക്സലൻസ് അവാർഡ് സമ്മാനിക്കും.