പൂഞ്ഞാർ : പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ കമ്പിളിയോലിക്കൽ- തണ്ണിപ്പാറ റോഡിനെയും, തണ്ണിപ്പാറ – നെല്ലിക്കച്ചാൽ റോഡിനെയും തമ്മിൽ ബന്ധിപ്പിച്ച് ലിങ്ക് റോഡ് ആയി ഉപയോഗിച്ചിരുന്ന നെല്ലിക്കച്ചാൽ- കുന്നുംപുറം റോഡിന്റെ ഏതാനും ഭാഗം കൂട്ടിമുട്ടിക്കാതിരുന്നതിനാൽ പൂർണ്ണമായി ഉപയോഗക്ഷമമല്ലാതിരുന്നത് എംഎൽഎ ഫണ്ടിൽനിന്നും 3.20 ലക്ഷം രൂപ അനുവദിച്ച് സംരക്ഷണഭിത്തി കെട്ടി മണ്ണിട്ട് ഉയർത്തി കോൺക്രീറ്റ് ചെയ്ത് റോഡിന്റെ ഇരുവശങ്ങളും തമ്മിൽ ബന്ധിപ്പിച്ച് പൂർണ്ണമായ തോതിൽ റോഡ് ഉപയോഗക്ഷമമാക്കി പൂർത്തീകരിച്ചതിന്റെ ഔപചാരിക ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. Read More…
പൂഞ്ഞാർ :കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കേരളം അന്തിമ റിപ്പോർട്ട് നൽകുമ്പോൾ പൂഞ്ഞാർ തെക്കേക്കര , കൂട്ടിക്കൽ ,തീക്കോയി , മേലുകാവ് വില്ലേജുകളെ നിലവിലെ ഇ സ് എ ഭൂപടത്തിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ലെൻസ്ഫെഡ് പൂഞ്ഞാർ യൂണിറ്റ് കൺവെൻഷനിൽ പ്രമേയം അവതരിപ്പിച്ചു. കരട് വിജ്ഞാപനത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരുന്ന മൂലം ഈ മേഖലയിലെ തൊഴിലാളികളും കരാറുകാരും എൻജിനീയർമാരും ദുരിതത്തിൽ ആകുമെന്ന് ലൈസൻസിഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർവൈസസ് ഫെഡറേഷൻ(LENSFED) പൂഞ്ഞാർ യൂണിറ്റ് കൺവെൻഷൻ വിലയിരുത്തി. ഖനന പ്രവർത്തനങ്ങൾ, Read More…
പൂഞ്ഞാർ : കഴിഞ്ഞ ഒന്നര മാസക്കാലമായി തിരുവനന്തപുരം, സെക്രട്ടറിയറ്റ് പടിക്കൽ, മഴയും, മഞ്ഞും വെയിലും സഹിച്ചു, ന്യായമായ ആവശ്യങ്ങളുമായി സമരം ചെയ്യുന്ന ആശ വർക്കർമാർക്കും, കഴിഞ്ഞ 10 ദിവസമായി സമരം ചെയ്യുന്ന അംഗൻ വാടി ജീവനക്കാർക്കും, ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട്കെ പിസിസി യുടെ ആഹ്വാന പ്രകാരം, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് ഓഫീസ് പടിക്കൽ, പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണ സമരം നടത്തി. ധർണയിൽ, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് ലെ ഭൂരിഭാഗം ആശ Read More…