Cherpunkal

മൈക്രോസോഫ്ട് (എ. ഐ.) പഠനശിബിരം

ചേർപ്പുങ്കൽ: കോട്ടയം ജില്ലയിൽ ആദ്യമായി മൈക്രോസോഫ്ടിൻ്റെ ആഭിമുഖ്യത്തിൽ ചേർപ്പുങ്കൽ ബി വി എം കോളേജിൽ വച്ച് മൈക്രോസോഫ്റ്റ് എ. ഐ. എന്ന വിഷയത്തിൽ സെമിനാർ നടത്തുന്നു.കോളേജിലെ ബി ഹബിൽ വച്ച് ജൂൺ 14 ശനിയാഴ്ച രാവിലെ 10 മണി മുതലാണ് ക്ലാസുകൾ. എ. ഐ യുടെ ഇന്നത്തെ സാധ്യതകൾ എന്നതാണ് പഠനവിഷയം.

മൈക്രോസോ്റ്റിൻ്റെ അവാർഡ് ജേതാവും ഗ്ലോബൽ കമ്പനിയായ SOCXO യുടെ CTO യു മായ അനുരാജ് പരമേശ്വർ, മൈക്രോ സോഫ്റ്റ് പരിശീലകനായ അബിമെൽ എസ് ബി കുളൂമല എന്നിവരാണ് ക്ലാസ്സുകൾ നയിക്കുന്നത്.

ഈ വിഷയം പഠിക്കാനും മൈക്രോ സോഫ്റ്റ് കമ്മ്യൂണിറ്റിയിൽ അംഗമായി ചേർന്നു കൂടുതൽ പഠിക്കാനും താൽപര്യമുള്ള ആർക്കും ഈ സെമിനാറിൽ പങ്കെടുക്കാം. പ്രവേശനം സൗജന്യമാണ്. കൂടുതൽ അറിയാനും പേര് റെജിസ്റ്റർ ചെയ്യാനും മൈക്രോ സോഫ്റ്റ് കമ്മ്യൂണിറ്റിയിൽ അംഗമാകാനും താൽപര്യമുള്ളവർ ഈ https://lnkd.in/gxV7bRnn എന്ന ലിങ്കിൽ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *