Pala

പാലാ ഗവണ്മെന്റ് പോളിടെക്‌നിക് കോളേജിൽ മെഗാ ബ്ലഡ്‌ ഡോണേഷൻ ക്യാമ്പ്

പാലാ: ലയൺസ് ക്ലബ്‌ ഓഫ് അരുവിത്തുറയുടെയും, മീനച്ചിൽ താലൂക്ക് ലീഗൽ സർവീസ് കമ്മറ്റിയുടെയും, പാലാ ഗവണ്മെന്റ് പോളിടെക്‌നിക് കോളേജിന്റെയും, അഡാർട്ടിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കോട്ടയം എസ് എച്ച് മെഡിക്കൽ സെന്ററിന്റെയും പാലാ ബ്ലഡ്‌ ഫോറത്തിന്റെയും സഹകരണത്തോടെ മെഗാ ബ്ലഡ്‌ ഡോണേഷൻ ക്യാമ്പും, ലഹരി വിരുദ്ധ പ്രചരണവുമായി ബന്ധപ്പെട്ട് ലഹരി വിരുദ്ധ പ്രദർശനവും, ലയൺസ് ഡിസ്ട്രിക് 318B യൂത്ത് എമ്പവർമെന്റ് പ്രോഗ്രാമിന്റെയും, മീനച്ചിൽ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ റീ കണക്ടിങ് യൂത്ത് പ്രോജെക്ടിന്റെയും ഭാഗമായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും നടത്തി.

പരിപാടിയുടെ ഉത്ഘാടനം ഗവണ്മെന്റ് പോളിടെക്‌നിക് കോളേജ് പ്രിൻസിപ്പൽ അനി എബ്രഹത്തിന്റെ അധ്യക്ഷതയിൽ കോട്ടയം സബ് ജഡ്ജിയും, ജില്ലാ ലീഗൽ സർവീസസ് അതോററ്റി സെക്രട്ടറിയുമായ ശ്രീമതി രാജശ്രീ രാജ്ഗോപാൽ നിർവഹിച്ചു. ജില്ലാ ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാക്ഷണവും ജില്ലാ കോർഡിനേറ്റർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശവും നൽകി.

മീനച്ചിൽ താലൂക്ക് ലീഗൽ സർവീസ് കമ്മറ്റി സെക്രട്ടറി സോണിയ ജോസഫും, അരുവിത്തുറ ലയൺസ് ക്ലബ്‌ പ്രസിഡന്റ് അരുൺ കുളമ്പള്ളിലും പ്രസംഗിച്ചു. പാലാ ബ്ലഡ്‌ ഫോറം ഭാരവാഹി സജി വട്ടക്കാലായിൽ, ലീഗൽ സർവീസ് കമ്മറ്റി സുസ്മിത കെ ബി, എൻ എസ് പ്രോഗ്രാം ഓഫീസർ സന്തോഷ്‌ സി ജി, സ്റ്റാഫ്‌ ക്ലബ്‌ സെക്രട്ടറി ഡോക്ടർ അമിത്ത് രാജ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

പരിപാടിയിൽ വിദ്യാർഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും, റീ കണക്ടിങ് യൂത്ത് ലഹരിവിരുദ്ധ ക്യാമ്പയിന് നൽകിയ സഹകരണത്തിന് പ്രിൻസിപ്പലിനെ ആദരിക്കുകയും ചെയ്തു. അഡ്വക്കേറ്റ് സുമൻ സുന്ദർരാജ് ക്ലാസ്സ്‌ നയിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *