ഈരാറ്റുപേട്ട: കെ.എം. മാണി സാറിന്റെ തൊണ്ണൂറ്റി ഒന്നാം ജന്മദിനത്തോടനുബന്ധിച്ച് കേരളാ കോൺസ് (എം) ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റി കാരുണ്യദിനം ആചരിച്ചു. ഈരാറ്റുപേട്ട ക്രസന്റ് സ്പെഷ്യൽ സ്കൂളിൽ നടന്ന ദിനാചരണം വനിതാ കോൺഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷ പ്രൊഫസർ. ആൻസി ജോസഫ് ഉൽഘാടനം ചെയ്തു.
സ്കൂൾ ചെയർമാൻ കെ.എ.മുഹമ്മദ് നദീർ മൗലവി മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡൻറ് അഡ്വ. ജയിoസ് ജോസ് വലിയ വീട്ടി, അദ്ധ്യക്ഷനായി. മണ്ഡലം സെക്രട്ടറി. പി.പി.എം നൗഷാദ്, ഈരാറ്റുപേട്ട മുനിസിപ്പൽ കൗൺസിലർ ലീനാ ജയിംസ്, സോജൻ ആലക്കുളം, പി.എസ്. എം. റംലി, എ. കെ.നാസർ ആലുംതറ, സണ്ണി വടക്കേ മുളഞ്ഞിനാൽ, നാസർ ഇടത്തുംകുന്നേൽ, ബാബു വടകര എന്നിവർ സംസാരിച്ചു.