Kanjirappally

കാഞ്ഞിരപ്പളളി മേരീക്വീൻസിൽ വനിതകൾക്കായിയുള്ള രോഗ/സർജറി നിർണ്ണയ ക്യാമ്പിന് തുടക്കമായി

കാഞ്ഞിരപ്പളളി: അവളുടെ ആശങ്കകൾക്ക് അതിവേഗം പരിഹാരമൊരുക്കി കാഞ്ഞിരപ്പളളി മേരീക്വീൻസിൽ ഗൈനക്കോളജി വിഭാഗമൊരുക്കുന്ന രോഗ/ സർജറി നിർണ്ണയ ക്യാമ്പ് ആരംഭിച്ചു.

2026 ആഗസ്റ്റ് 29 വരെ നടക്കുന്ന ക്യാമ്പിൽ ഗർഭാശയമുഴകൾ (ഫൈബ്രോയിഡുകൾ), പി.സി.ഒ.ഡി (PCOD), അമിത രക്തസ്രാവം, ഹോർമോൺ വ്യതിയാനം, അസ്ഥിയുരുക്കം (WHITE DISCHARGE), ആർത്തവ പ്രശ്‌നങ്ങൾ, രക്തക്കുറവ്, ശരീരം മെലിച്ചിൽ, വിശപ്പില്ലായ്മ, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങൾ / ലക്ഷണങ്ങൾ ഉള്ളവർക്ക് പങ്കെടുക്കാം.

ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ, ലാബ്, റേഡിയോളജി പരിശോധനകൾക്ക് പ്രത്യേക നിരക്കിളവ് എന്നിവയും ലഭ്യമാകും. ഡോ. ഐശ്വര്യ ലോഹിതാക്ഷൻ മേൽനോട്ടം വഹിക്കുന്ന ക്യാമ്പിൽ പങ്കെടുക്കാൻ +91 8281 001 025 എന്ന നമ്പറിൽ ബന്ധപ്പെട്ട് മുൻകൂർ ബുക്കിംഗ് സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *