Kanjirappally

കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ മുട്ട്, ഇടുപ്പ്, ഷോൾഡർ മാറ്റിവെയ്ക്കൽ രോഗ, ശസ്ത്രക്രിയാ നിർണ്ണയ ക്യാമ്പ്; ജൂലൈ 30, 31, ഓഗസ്റ്റ് 1 തീയതികളിൽ

കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ മുട്ട്, ഇടുപ്പ്, ഷോൾഡർ മാറ്റിവെയ്ക്കൽ രോഗ, ശസ്ത്രക്രിയാ നിർണ്ണയ ക്യാമ്പ് 2026 ജൂലൈ 30, 31, ഓഗസ്റ്റ് 1 തീയതികളിൽ. ആർത്രൈറ്റിസ് & അഡ്വാൻസ്‌ഡ് സ്പോർട്സ് ഇഞ്ചുറീസ് മാനേജ്‌മെന്റ്, ഫാസ്റ്റ് ട്രാക്ക് മുട്ട് മാറ്റിവെയ്ക്കൽ, ഇടുപ്പ്, ഷോൾഡർ മാറ്റിവെയ്ക്കൽ, റിവിഷൻ ജോയിന്റ് റീപ്ലേസ്മെന്റ് സർജറികൾ തുടങ്ങിയ സേവനങ്ങൾ ലഭ്യമാകും.

ഫാസ്റ്റ് ട്രാക്ക് മുട്ട് മാറ്റിവെയ്ക്കൽ സർജറിക്ക് ശേഷം മണിക്കൂറുകൾക്ക് ഉള്ളിൽ രോഗിക്ക് നടന്നു തുടങ്ങാവുന്നതാണ്. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ, സൗജന്യ ഡിജിറ്റൽ എക്സ് റേ, ലാബ്, സി.ടി, എം.ആർ.ഐ പരിശോധനകൾക്ക് പ്രത്യേക നിരക്കിളവ് എന്നിവയും ലഭ്യമാകും.

ക്യാമ്പിന് ഡോ. ബ്ലെസ്സിൻ എസ് ചെറിയാൻ മേൽനോട്ടം വഹിക്കും. ക്യാമ്പിൽ പങ്കെടുക്കാൻ +91 8281 001 025, 87146 08594 എന്ന നമ്പറുകളിൽ ബന്ധപ്പെട്ട് മുൻകൂർ ബുക്കിംഗ് സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *