Kanjirappally

കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ സൗജന്യ ഇ.എൻ.ടി രോഗ/സർജറി നിർണ്ണയ മെഡിക്കൽ ക്യാമ്പ്

കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ ഇ.എൻ.ടി സർജറി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ തൊണ്ട, മൂക്ക്, ചെവി എന്നിവയെ ബാധിക്കുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരമൊരുക്കി സൗജന്യ ഇ.എൻ.ടി രോഗ/സർജറി നിർണ്ണയ മെഡിക്കൽ ക്യാമ്പ് 2024 ഡിസംബർ 19, 20, 21 തീയതികളിൽ നടത്തുന്നു.

ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ ലഭ്യമാവും. കൂടാതെ എക്സ് റേ, സി.ടി സ്കാനിംഗ്, കേൾവി പരിശോധനകൾ തുടങ്ങിയ വിവിധ പരിശോധനകൾക്ക് പ്രത്യേക നിരക്കിളവുകളും ലഭ്യമാവും.

മൂക്കിലെ ദശ വളർച്ച, ടോൺസിലൈറ്റിസ്, കീഹോൾ സൈനസ്സ് ശസ്ത്രക്രിയ, മുതിർന്നവർക്ക് മൂക്കിൽ ദശ വളരുന്ന പോളിപ്പ് സർജറി, ചെവിയിലെ പാടയുടെ ദ്വാരം അടക്കുന്ന ശസ്ത്രക്രിയ, തൂങ്ങിയ കാതുകൾ ഭംഗിപ്പെടുത്തൽ,

കേൾവിക്കുറവ്, തലകറക്കം, വിവിധതരം അലർജികൾ തുടങ്ങി എല്ലാവിധ ഇ.എൻ.ടി പ്രശ്നങ്ങൾക്കും ക്യാമ്പിൽ ഡോക്ടർ കൺസൾട്ടേഷൻ ലഭ്യമാണ്. ക്യാമ്പിൽ പങ്കെടുക്കുവാൻ മുൻ‌കൂർ ബുക്കിംഗ് നിർബന്ധമാണ്. കൂടുതൽ വിവരങ്ങൾക്ക് +91 8281 001 025 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *