General

കോട്ടയം ജില്ലയുടെ 75-ാം ജന്മദിനം കളറാക്കി ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ചെമ്മലമറ്റം

ചെമ്മലമറ്റം: അക്ഷര നഗരിയുടെ 75-ജന്മദിനം ആഘോഷമാക്കി ലിറ്റിൽ ഫ്ളവർഹൈസ്കൂൾ ചെമ്മലമറ്റം : 75 തിരികൾ തെളിച്ച് കേക്ക് മുറിച്ച് ജില്ലയ്ക്ക് അനുമോദനങ്ങൾ അർപ്പിച്ചുള്ള ആംശസകാർഡുകൾ കൈകളിൽ പിടിച്ചാണ് വിദ്യർത്ഥികൾ ജന്മദിനം കളർഫുൾ ആക്കിയത്.

ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസ് സന്ദേശം നല്കി. മലയാളം അധ്യാപകൻ ജിജി ജോസഫ് ജില്ലയുടെ 75 വർഷത്തെ മികവുകളെ കുറിച്ച് ക്ലാസ്സ് നയിച്ചു. കോട്ടയം ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തിൽ മലയാളം അധ്യാപിക സിസ്റ്റർ ജൂബി തോമസ് പ്രബന്ധം അവതരിപ്പിച്ചു. അധ്യാപകരായ ഷേർളി തോമസ് ജിജി ജോസഫ് ഫ്രാൻസിസ് ജോസഫ് എന്നിവർ നേതൃത്വം നല്കി.

Leave a Reply

Your email address will not be published. Required fields are marked *